Dil Bechara

Dil Bechara is a Hindi movie based on John Green’s ‘Fault in Our Stars’. This is also actor Sushant Singh Rajput’s last Film. Noting down, how I liked it. A short review, perhaps. Dil Bechara

ഓർമ്മകളുടെ പരവതാനി

NB : CEC radio കേട്ട് നൊസ്റ്റു അടിച്ച് എഴുതുന്നതാണ്. വേറെ രോഗങ്ങളൊന്നും തല്ക്കാലം സ്ഥിരീകരിച്ചിട്ടില്ല.ഫോട്ടോ എടുത്ത ആളെ അറിയില്ല. അറിയുന്നവർ പറഞ്ഞാൽ ക്രെഡിറ്റ് ഇടാമായിരുന്നു. ഇലകൾ കാണാത്തവണ്ണം നിറഞ്ഞ് പൂത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വളർച്ചയുടെ ഒരു കാലം, വേവലാതികളില്ലാത്ത, പുതുമകളും പുഞ്ചിരികളും പൂത്തു നിന്നിരുന്ന ഒരു കാലം.  ആ കാലത്തിന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിറമായിരുന്നു. ആ കാലത്തിൽ തെളിഞ്ഞു നിൽക്കുന്നത് ഉച്ചയൂണ് മൽപിടുത്തതിൽ  രക്തസാക്ഷിത്വം വരിച്ച മീൻ വറുത്തതിന്റെയും, ബജി കടയിലെ നാലു മണി കടിയുടെയും മണമാണ്. അതിൽ ഉയർന്നു പൊങ്ങുന്നത് ചില പരിചിത സ്വരങ്ങളും, […]

തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ

സത്യവും മിഥ്യയും കണ്ടുമുട്ടുന്ന നേർത്ത അതിർവരമ്പിലുള്ള ഒരു നദി തീരത്താണ് നമ്മൾ .ആ തീരത്ത് തല പൊന്തി നിൽക്കുന്ന മരത്തണലിൽ ഏതാനം വാക്കുകൾ അകലെയായി നീയും ഞാനും . നിലാവിൽ കുളിച്ച  പുഴ , ഇലകളെ തഴുകി വീശുന്ന കാറ്റ് , മിന്നാമിനുങ്ങുകൾ , രാത്രിയുടെ മൂകത എന്നിവയാണ് വിദൂരത്തിലെ ഏതോ സങ്കല്പ ബിന്ദുവിൽ കണ്ണുകളുറപ്പിച്ച നമുക്ക് കൂട്ട് . എല്ലാം മനോഹരമായ ഒരു സ്വപ്നം പോലെ . സ്വർഗ്ഗം പോലെ. രാത്രിയുടെ വശ്യമായ നിശബ്ദത കീറി ആ ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. “ […]

ആത്മാവ് പാടുമ്പോൾ – 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം. “ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ […]

ആത്മാവ് പാടുമ്പോൾ – 4

വിചാരങ്ങൾ വലയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുപിടിച്ചിരുന്നത് ഈ തേൻമാവിനെയാണ്. ഈ മാച്ചുവട്ടിലാണ് രവിയും ഞാനും ആദ്യമായി സംസാരിക്കുന്നത്. കാലങ്ങൾക്കപ്പുറം പിന്തിരിഞ്ഞ് നോക്കുമ്പോൾ  ആ മാച്ചുവട്ടിലെ ഓർമ്മകളത്രയും ആ  കൂട്ടുകാരനിലും അവന്റെ വർത്തമാനങ്ങളിലും ഒതുങ്ങി നിൽക്കുന്നു. പ്രിയപ്പെട്ടത് എന്നതിന്റെ പൊരുൾ അവന് മുമ്പും ശേഷവും വല്ലാതെ മാറിയിരിക്കുന്നു. അവനെ പറ്റി ചേരാതെ, എനിക്ക് മാത്രമായി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നൽ .എന്റെ ഓർമ്മകൾക്ക് പോലും അവൻ തുല്യ അവകാശി പോലെ.. ആ ചിന്ത എന്ത് കൊണ്ടോ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.  എത്ര വിചിത്രമാണല്ലേ…  ഒടുവിൽ മനുഷ്യന് […]

ആത്മാവ് പാടുമ്പോൾ – പാർട്ട് 3 , രവി – കമല

2020 ജനുവരി 3. നീ മരിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് കൊല്ലം. മനുഷ്യനെ മണ്ടനാക്കുന്ന ചില നിയമങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയിട്ടില്ല, രവി. ലോകവും മനുഷ്യരും ചിന്താഗതികളും എല്ലാം ഏറെക്കുറെ ഒരേപോലെ; ഞാനും . നമ്മുടെ ആ പഴയ മരച്ചുവട്ടിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഞാൻ നഗരജീവിതം മതിയാക്കി തറവാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണ്. നഗരം വല്ലാതെ മടുപ്പിക്കുന്നു. ഇവിടെയാവുമ്പോൾ ഈ കാറ്റും, പുഴയും, മരങ്ങളും… നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ? പണ്ട് പല വട്ടം നിർബന്ധിച്ചിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്ത എനിക്കിത് എന്ത് പറ്റിയെന്ന് […]

ആത്മാവ് പാടുമ്പോൾ – Part 2 , രവി-കമല

ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു. മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം. <“Ravi Calling…..” > പിന്നെ പതുക്കെ ഫോണെടുത്തു… “കമല……”   മറുതലയ്ക്കൽ നിന്ന് ഒരു സ്വരം “ഉം……”    വൈമനസ്യത്തോടെ ഒരു മറുപടി “എന്തേ?..” […]

ആത്മാവ് പാടുമ്പോൾ – ഭാഗം ഒന്ന്

ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത് ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും. ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി കാലത്തെ നാട് സന്ദർശനത്തിന് പുതിയൊരു മാനവും അർത്ഥവും കൈവന്നത് 13 വർഷം മുൻപുള്ള […]

ഒരു ഇറച്ചി കട

ഇട്ടിക്കൽ കുടുംബം അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഇറച്ചിവെട്ടുകാരായിരുന്നു. കൈമാറി വന്നിരുന്ന കുല തൊഴിലിൽ അഭിമാനം കൊണ്ടിരുന്നു എങ്കിലും ഇട്ടിക്കൽ എന്ന് മനോഹരമായ കുടുംബപേര് ഉപേക്ഷിച്ച്  നാട്ടുകാർ ഇറച്ചി തോമ എന്ന് വിളിച്ച് തുടങ്ങിയപ്പോഴാണ് പ്ലസ്ടുവിൽ പഠിക്കുന്ന എന്നെ അപ്പച്ചൻ മുറിയിലേയ്ക്ക് വിളിപ്പിക്കുന്നത്. അധികം മുഖവരയില്ലാതെ അപ്പച്ചൻ കാര്യത്തിലേയ്ക്ക് കടന്നു, “ടാ മോനെ, ഈ കാലത്ത് കാശുണ്ടായിട്ട് മാത്രം കാര്യമില്ലട ഉവ്വെ, നല്ല പേരും വേണം. നിനക്ക് താഴെ ഒരു പെൺക്കൊച്ചാ വളർന്നു വരുന്നേ.അതുക്കൊണ്ട് നിന്നോട് ചോദിക്കാതെ ഈ അപ്പച്ചൻ ഒരു തീരുമാനമെടുത്തു. നിന്നെ ഞാൻ […]

ആരോടൊപ്പം?!!

ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള  നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം .  രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു  അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ […]