ആത്മാവ് പാടുമ്പോൾ – Part 2 , രവി-കമല

ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു. മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം. <“Ravi Calling…..” > പിന്നെ പതുക്കെ ഫോണെടുത്തു… “കമല……”   മറുതലയ്ക്കൽ നിന്ന് ഒരു സ്വരം “ഉം……”    വൈമനസ്യത്തോടെ ഒരു മറുപടി “എന്തേ?..” […]