ആത്മാവ് പാടുമ്പോൾ – പാർട്ട് 3 , രവി – കമല

2020 ജനുവരി 3. നീ മരിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് കൊല്ലം. മനുഷ്യനെ മണ്ടനാക്കുന്ന ചില നിയമങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയിട്ടില്ല, രവി. ലോകവും മനുഷ്യരും ചിന്താഗതികളും എല്ലാം ഏറെക്കുറെ ഒരേപോലെ; ഞാനും . നമ്മുടെ ആ പഴയ മരച്ചുവട്ടിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഞാൻ നഗരജീവിതം മതിയാക്കി തറവാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണ്. നഗരം വല്ലാതെ മടുപ്പിക്കുന്നു. ഇവിടെയാവുമ്പോൾ ഈ കാറ്റും, പുഴയും, മരങ്ങളും… നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ? പണ്ട് പല വട്ടം നിർബന്ധിച്ചിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്ത എനിക്കിത് എന്ത് പറ്റിയെന്ന് […]