ആത്മാവ് പാടുമ്പോൾ – ഭാഗം ഒന്ന്
ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത് ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും. ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി കാലത്തെ നാട് സന്ദർശനത്തിന് പുതിയൊരു മാനവും അർത്ഥവും കൈവന്നത് 13 വർഷം മുൻപുള്ള […]