ആത്മാവ് പാടുമ്പോൾ – ഭാഗം 8

രവി , ഇത് ഞാൻ നിനക്കെഴുതുന്ന ഇരുപത്തിമൂന്നാമത്തെ കത്താണ് . മേൽവിലാസം അറിയാത്ത ഒരാൾക്ക് കത്തെഴുതി സൂക്ഷിക്കുന്ന എന്റെ ഭ്രാന്ത്  ഈ ലോകത്തിൽ ആർക്കെങ്കിലും മനസ്സിലായാൽ അത് നിനക്ക് മാത്രമാവും എന്ന്  തോന്നുന്നു  . മറുപടി പ്രതീക്ഷിക്കാതെ കത്തുകളെഴുതി കാത്തുവെയ്ക്കാൻ, എന്നെങ്കിലുമൊരിക്കൽ നീ തിരിച്ചെത്തി അവ വായിക്കുമെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്തെന്ന് പിടിയില്ല. അത് സ്നേഹമോ, നല്ലൊരു സൗഹൃദത്തെ നഷ്ടപെടുത്തിയതിൽ ഇനിയെന്നെങ്കിലുമൊരിക്കൽ എന്നെ വേട്ടയാടാൻ സാധ്യതയുള്ള നഷ്ടബോധത്തെക്കുറിച്ചുള്ള ഭയമോ ആവാം. അറിയില്ല .ചിലപ്പോഴെങ്കിലും കാരണങ്ങളില്ലാതെ നാം ചെയ്തു കൂട്ടുന്ന ചില കാര്യങ്ങളില്ലേ ? ആ  […]

സുഭാഷ് ചന്ദ്രൻ – സമുദ്രശില

സമുദ്രശില എന്ന പുസ്തകം ആദ്യം കാണുന്നത് TCS -ലെ ഒരു ബുക്ക് sale-ലാണ് . സുഭാഷ് ചന്ദ്രൻ നല്ല എഴുത്തുകാരൻ ആണെന്ന് പറഞ്ഞു കൂട്ടുകാരിയെ കൊണ്ട് ആ ബുക്ക് വാങ്ങിപ്പിച്ചതും , വായിച്ചു കഴിഞ്ഞു എനിക്കും വായിക്കാൻ തരണം എന്ന് ചട്ടം കെട്ടിയതും ഓർക്കുന്നു. പല ഉച്ചയൂണ് canteen സന്ദർശനങ്ങളിലും ഈ പുസ്തകത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയും ഉണ്ടായി . ഒടുവിൽ ഈയിടക്ക് വാങ്ങി വായിച്ചു .ശരീരത്തിനപ്പുറം ഉള്ള സ്ത്രീയെ അന്വേഷിച്ചൊരു നോവൽ എന്ന് നോവലിൽ തന്നെ എവിടെയോ ഒരു കത്തിൽ പറഞ്ഞു വച്ചിട്ടുണ്ട്‌ […]

CEC – ഒരു കോളേജാർമ്മ

മുണ്ടക്കയത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് ഉപരിപഠനത്തിനു വണ്ടി കയറുമ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമുണ്ടായിരുന്നില്ല. കിട്ടി, കിട്ടീല്ല എന്ന തരത്തിൽ കൈവിട്ട് പോയ RIT ഉം , ചെങ്ങന്നൂരിലാണ് പഠിക്കാൻ പോകുന്നത് എന്ന് പറയുമ്പോൾ “അയ്യോ..അതെന്താ അമൽ ജ്യോതിയിൽ ചേരാഞ്ഞേ എന്ന നാട്ടുകാരുടെ ചോദ്യവും മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. ആകാശത്തിലൂടെ തൂക്കുപാലവും, കൈകൊടുക്കുന്ന റോബോട്ടുമുള്ള എന്റെ സ്വപ്നങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് CEC ഏറെ വിഭിന്നമായിരുന്നു. പ്രവേശന കവാടത്തിൽ നിന്ന് അധികം അകലെയല്ലാതെ തലയുയർത്തി നിൽക്കുന്ന ആ വൻ മരമല്ലാതെ കോളേജിൽ എല്ലാം ചെറുതാണ്. ചെറിയ ക്യാംമ്പസ്, […]

അമ്മ

അമ്മയ്ക്കെന്നും ഒരോ മണമാണ്.ചില ദിവസങ്ങളിൽ പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയുടെ,ചില ദിവസങ്ങളിൽ കറി വയ്ക്കാൻ വെട്ടിയ മീനിൻ്റെ,ചില ദിവസങ്ങളിൽ ചക്കവൈനിൻ്റെ.ഒന്നാഞ്ഞ് വലിച്ചിട്ട്,ചിലരതിന് സ്നേഹമെന്ന്പേരിട്ടു,അമ്മ ദൈവമാണ്, ത്യാഗമാണ്എന്ന് ഇടയ്ക്കിടെഓർമ്മപ്പെടുത്തി.അങ്ങനെകാലങ്ങളായി അമ്മചുമക്കുന്ന വിഴുപ്പിൻ്റെഗന്ധംസുഗന്ധമായിആ മണം പേറിഅമ്മ ഇന്നും നടക്കുന്നു.അലങ്കാരമോ അപമാനമോ എന്ന്പിടിയില്ലാതെ.

ഘാതകൻ – കെ . ആർ. മീര

ഒറ്റ വരിയിൽ  പറഞ്ഞൊതുക്കാൻ പറ്റിയ ഒന്നല്ല കെ. ആർ. മീരയുടെ ഘാതകൻ. എന്നെ സംബന്ധിച്ചു അത് തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപെടുത്തലുകളുടെയും ഒരു പുസ്തകമാണ്. തനിക്കു നേരെ വെടിയുതിർത്ത തന്റെ ഘാതകനെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്ര . അതവരെ പലപ്പോഴായി എത്തിക്കുന്ന ചീഞ്ഞ ഓർമ്മകളുടെ ചതുപ്പ് കുഴികൾ, പല തരത്തിലുള്ള ബന്ധങ്ങൾ എന്നതാണ്  ഈ നോവലിന്റെ വൃത്താന്തം. പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ  സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും […]

ആത്മാവ് പാടുമ്പോൾ – ഭാഗം 6

 മനുഷ്യർ മനസ്സ് മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ, ജീവിതത്തില്‍ നിന്ന് കുറച്ച് നേരം എങ്കിലും ഒളിച്ചോടണം എന്ന് തോന്നുന്ന ദിവസങ്ങളിൽ ഇങ്ങനെ മാനം നോക്കിയിരിക്കുക എനിക്കും രവിക്കും ശീലമാണ്. നിശ്ചലമായ ആകാശത്തിനു  മനസ്സിനെ തണുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണ് എന്നാണ് രവി പറയാറ്. കുസൃതി  കാട്ടി  പിണങ്ങിപ്പോയ ഒരു കുട്ടി തിരിച്ചു വരുന്നതും കാത്തു പഠിപ്പുരയിൽ  നിൽക്കുന്ന  അമ്മയെപോലെയാണത്രെ   ആകാശം.  കഴിഞ്ഞതെല്ലാം ആ  പഠിപ്പുരക്കപ്പുറം ഇറക്കി വെച്ച് ആ  സ്നേഹാലിംഗനത്തിലേക്ക് ഓടി കേറുകയേ നാം ചെയ്യേണ്ടതുള്ളൂ . അത്ര മാത്രം . സന്ധ്യയുടെ ചുവപ്പിനെ രാത്രിയുടെ […]

ചാച്ചി

രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി. ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ […]

The Great Indian Kitchen

ഇപ്പോൾ നിങ്ങളുടെ situation ഒക്കെ better ആയില്ലേ, Negotiate ചെയ്തു കൂടേ, ഞാൻ ആരേം ഒന്നിനും നിർബന്ധിക്കുന്നില്ല, സൗകര്യം ഉണ്ടേൽ ചെയ്താ മതി, എല്ലാവരും adjust ചെയ്തൊക്കയാ ജീവിക്കുന്നേ, ഞങ്ങളൊക്കെ ഇത്രയും കാലം ജീവിച്ചില്ലേ എന്ന പല തരം വർത്തമാനം കേട്ട് ‘പോത്തിനോട് വേദം ഊതിയിട്ട് കാര്യമില്ല’ എന്ന് മനസ്സിൽ പറഞ്ഞ് ഇളിച്ചു കാണിച്ച് ചിലരെ ഒഴിവാക്കിയ വൈകുന്നേരങ്ങൾ ഓർമ്മയിൽ തെളിയുന്നു. ഞാൻ ചെയ്തില്ലേൽ വേറാരു ചെയ്യും, ഈ adjust സ്ഥിരം ചെയ്യുന്നതാര് മുതലായ ചോദ്യങ്ങൾ convenient ആയി ഒഴിവാക്കാം. വീട്ടിൽ ആണുങ്ങൾക്കായി മാറ്റി […]

Art in Heart/ ചില കലയോർമ്മകൾ

ഇന്നാണ് പൂമരം  എന്ന പടം കാണുന്നത്. അതിന്റെ after effect  ആണോ അതോ കുറേ കാലം എഴുതണം  എന്ന് തോന്നിയിരുന്ന വിഷയം ആയതു കൊണ്ടാണോ എന്നറിയില്ല, ഇന്നെഴുതുന്നു. എൻ്റെ സ്കൂൾ കോളേജ് ഓർമ്മകളിൽ കൂടുതലും കലാമത്സരങ്ങളുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു .സ്കൂളിൽ ഒരു  ഏഴാം ക്ലാസ് കഴിഞ്ഞാണ് ഞാൻ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത്. അപ്പോഴാണ് തന്നെ എന്തെങ്കിലും പഠിച്ചു സ്റ്റേജിൽ അവതരിപ്പിക്കാറായത് എന്ന് പറയാം .സ്റ്റേജിൽ അവതരിപ്പിക്കുന്ന സന്തോഷത്തിനു പ്രാധാന്യമുണ്ടായിരുന്നെങ്കിലും അതിലേറെ House പോയിന്റ് സമ്മാനം കിട്ടുന്നതിൻറ്റെ സന്തോഷം എന്നിവയ്ക്കുവേണ്ടിയാണ് അന്ന് മത്സരിച്ചിരുന്നത്. ഒരു […]

മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രൻ

കഴിഞ്ഞ birthday-ക്ക് എന്റെ ഓഫീസ് ഫ്രണ്ട്സാണ് ‘മനുഷ്യന് ഒരു ആമുഖം’ എനിക്ക് gift ചെയ്തത്. 400-ൽ അധികം പേജുള്ള  പുസ്തകത്തിനെ , നാല് ഭാഗങ്ങളായി  തിരിച്ചാണ് മനുഷ്യജീവിതത്തെക്കുറിച്ച് കഥാകാരൻ എഴുതിയിരിക്കുന്നത് എന്ന് കേട്ടിരുന്നു. പക്ഷേ കുറച്ച് പേജുകളിൽ, കുറച്ച്     വാക്കുകളിൽ നിസ്സാരമായി കുറിക്കാവുന്ന ഒന്നാണോ ജീവിതം?.  സംശയങ്ങളൊക്കെ മാറ്റി വച്ച് വായിച്ചു തുടങ്ങി. ജിതേന്ദ്രൻ എന്ന മനുഷ്യനെ കേന്ദ്രീകരിച്ച് മനുഷ്യനെയും അവന്റെ മറച്ചുപിടിക്കാനാവാത്ത സമാനതകളെയും,വികാര വിചാരങ്ങളെയും കഥാകാരൻ വരച്ചുകാട്ടുന്നു.ഒരേ സമയം അത് ജിതേന്ദ്രന്റെയും മനുഷ്യന്റെയും ആ കാലഘട്ടത്തിന്റെയും കഥയായിത്തീരുന്നു. തുറന്നുപറച്ചലിന്റെ ഒരു കുമ്പസാരകൂട്ടിലെന്ന […]