തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ
സത്യവും മിഥ്യയും കണ്ടുമുട്ടുന്ന നേർത്ത അതിർവരമ്പിലുള്ള ഒരു നദി തീരത്താണ് നമ്മൾ .ആ തീരത്ത് തല പൊന്തി നിൽക്കുന്ന മരത്തണലിൽ ഏതാനം വാക്കുകൾ അകലെയായി നീയും ഞാനും . നിലാവിൽ കുളിച്ച പുഴ , ഇലകളെ തഴുകി വീശുന്ന കാറ്റ് , മിന്നാമിനുങ്ങുകൾ , രാത്രിയുടെ മൂകത എന്നിവയാണ് വിദൂരത്തിലെ ഏതോ സങ്കല്പ ബിന്ദുവിൽ കണ്ണുകളുറപ്പിച്ച നമുക്ക് കൂട്ട് . എല്ലാം മനോഹരമായ ഒരു സ്വപ്നം പോലെ . സ്വർഗ്ഗം പോലെ. രാത്രിയുടെ വശ്യമായ നിശബ്ദത കീറി ആ ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. “ […]