ആരോടൊപ്പം?!!
ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം . രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ […]