ഒരു ഇറച്ചി കട

ഇട്ടിക്കൽ കുടുംബം അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഇറച്ചിവെട്ടുകാരായിരുന്നു. കൈമാറി വന്നിരുന്ന കുല തൊഴിലിൽ അഭിമാനം കൊണ്ടിരുന്നു എങ്കിലും ഇട്ടിക്കൽ എന്ന് മനോഹരമായ കുടുംബപേര് ഉപേക്ഷിച്ച്  നാട്ടുകാർ ഇറച്ചി തോമ എന്ന് വിളിച്ച് തുടങ്ങിയപ്പോഴാണ് പ്ലസ്ടുവിൽ പഠിക്കുന്ന എന്നെ അപ്പച്ചൻ മുറിയിലേയ്ക്ക് വിളിപ്പിക്കുന്നത്. അധികം മുഖവരയില്ലാതെ അപ്പച്ചൻ കാര്യത്തിലേയ്ക്ക് കടന്നു, “ടാ മോനെ, ഈ കാലത്ത് കാശുണ്ടായിട്ട് മാത്രം കാര്യമില്ലട ഉവ്വെ, നല്ല പേരും വേണം. നിനക്ക് താഴെ ഒരു പെൺക്കൊച്ചാ വളർന്നു വരുന്നേ.അതുക്കൊണ്ട് നിന്നോട് ചോദിക്കാതെ ഈ അപ്പച്ചൻ ഒരു തീരുമാനമെടുത്തു. നിന്നെ ഞാൻ […]