My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

Recent Reads ...

My Podcast Space

To Jenny – Things that made us smile and think

‘To Jenny’ is a sweet romantic South Korean television series with just two episodes. The story is about a boy who had a crush on the prettiest girl in his school, who was signed by an entertainment agency. The storyline sounds plain, huh?. But trust me, people, this was so good to watch and if you are looking for a two-hour movie which could help you smile and relax. This is just it!!

1. ” My Mom wouldn’t Lie “

When the boy was told he should pay more for what he bought, he replies that his mother told him that it was enough and that his mom wouldn’t lie. The boy with overwhelming cuteness reminds us how much we believed our mothers and the innocence we had in our childhood.

2. “Leave him be, This is what he wants to do”

This is something that at least some of us wants our parents to say. And I felt so happy when the mother, instead of doubting his capabilities and being worried about his stage fear supported him in what he wanted to be. The sister is also so supportive and this scene tells us that no matter how people toss us around, we would always have our family.

3. “Really!!” – That moment of disbelief

when your friend equally ugly or uglier ( I am not judging faces!!. Please don’t misunderstand) than you, dates and kisses before you even being in a relationship. There comes the moment of disbelief and jealousy. Just look at his face… Lol!!

4. When your younger sister is your relationship guru!!

When you have never been in a relationship and your 10-year-old sister confronts a proposal making you play the background score. Seriously !!!. Waah… I was speechless by the girl’s guts but at the same time, this scene portrays the depth of the brother-sister relationship. He looks as if he was drained out the last drop of his life…LOL!!!

5. ” I have to say it though. It won’t be easy for you”

I have to say it tough. It won't be easy - To Jenny
When his sister put up a serious face and tells him that it won’t be easy to get the girl and he admits. Even if the actors are dead serious here, we can’t help but laugh. They are one among the best brother-sister pair I have seen onscreen. Hands off to the feels!!
6.  The First Touch
That First Touch -  To Jenny - Reaction
After all the struggle, you end up teaching your crush guitar and she touches you. The reaction is simply priceless. I personally feel it’s more difficult to act natural and I wonder if we will get the feels if it is somebody other than him. His minute expressions are the best!! and this scene is my personal favourite.

7. ” How will you survive in this world if you’re so nice?”

A cute scene that makes us think about the world we live in. Is it really hard to survive in this world if we are nice? The series itself at the end come up with the answer. And that is, there would certainly be hardships no matter how nice you are, but in the end, your sincerity wouldn’t be left unseen.

8. The Kiss

This kiss was as pure and innocent as his love towards her. Don’t talk behind my back people.., Kisses can be pure too…Lol!!. The one thing about the drama is that it can’t remain serious for not more than five minutes. The after scenes are even more fun watching.

So..That’s all about the drama part. If you don’t have enough time to watch it, just go and watch the songs in this drama. Most of them are peppy, cheerful and lively. My favourite is Tiramisu Cake. Once you watch the songs, you might even clear your schedule to watch the drama.


PS: If you think love should be pure and innocent and that it should be measured by heart, not by the face, the series is surely a great watch. That’s all for today. Have a nice day!!

My ID Is Gangnam Beauty – Things to look forward to while watching!!

Plastic Surgery is not done just on the urge of being beautiful and pretty, rather It’s kind of an escape for a person who was never able to become average. Is not being born pretty and feminine something to be ridiculed on? Is fixing your face in hope of being treated as a person something to be ashamed of ?. Do people really judge only on the basis of who you are? These are the main focal points of the drama. And on the way, there are many things that are portrayed with care.

1. “Winning a fight is not what a victim need. They wish not to be a part of a fight or the victim of the attack. “

This was something that caught my attention.  Denied even the right to react is something horrible. The scene shows how hard it is to muster up the courage to fight back and the feeling of defeat when you end up bullied even more.

2.” Other people may think she’s ugly but I think she’s prettier than Kim Tae Hee. “

Ever wondered on what is the purest form of love? And this scene shouts out the answer. Nothing can beat a father’s love for his daughter. Basically, it is, ” No matter what others say, my daughter is the best “. Loved the scene!! , especially the passenger’s bewildered expression… Lol!!

3. All That Glitters Is Not Gold

The character that throws out the question, “Are all pretty people nice? “. Should ugly refer to what’s on the surface or in the core?.  Smile and pretty words can be extremely deceiving and blind trust of a person just on the basis of how he/she looks is not at all healthy is what she tells us.

4. Feminine Or Cool – “I wanted to show them I was good too”.

I was pretty impressed by the fact that the female lead danced to Psy’s  New Face instead of the ‘look all pretty, feminine” girl group song. She looked so cool and I kind of felt it stamped the fact that what she wanted was not be called pretty/ feminine but to be acknowledged. Never been able to showcase what she had got was her greatest grief.

5. “People Like Me, Mom”.

I was so touched by the scene between the mother and the daughter. She is crying her eyes out in the happiness of being recognised and having fun with no worries for the first time. Thumbs up for the scene!!

6. ” I ‘m sorry, Dad”

  I was in conflict whether to side with the daughter or the father in the scene. For the father who was satisfied with his daughter’s face was so adamant about the surgery, but she ended up doing it. From the father’s perspective, he might feel so distant with the new face. And for the daughter, it must have been hard living neglected by the world. I will let you people choose the side. I can’t. Sorry!!

Now…Let’s leave that aside and think purely from the perspective of a fangirl. The main lead is Astro Cha Eun Woo and his character is just exactly our type. Godly Visuals + Bad Boy Attitude. So guys… If you have a special inclination towards bad boys, It’s a must watch. 

I am really excited for the next episodes and see how it will turn out. So if you have some free time, why not give it a watch. It’s available in dramafever and ondramanice.

That’s all for today. Have a great Day!!!

Philophobia – The Fear of Love

Today, somebody told you he loves you and scared of love, you tell him you don’t. You think Love is weird. On days like these, when you have to contemplate on love and life, you are reminded of your mother’s hospital days. Those days when you kept shuttling between home and hospital, feeling guilty about the once in a while timely meal and occasional smiles to assure people you are fine, those days you were ridiculed even for the pace of your walk, those days you felt so suffocated and scared that you had to dial up somebody in the dead of the night and cry, asking just to listen. You kept telling yourself that everything is gonna be better but you yourself knew there was no way you would win over love, no matter how hard you try. 

For every single thing you went through the excuse was love – love for a daughter, love for a sibling, love for a wife and amidst all this ‘love for mother’ was completely ignored and thrown down the drain. Everybody was too busy loving, too occupied with the notion of love, they conveniently forgot everything except theirs. And you learn, “Love is selfish, there is no way you could outshine ‘love’ with love and the only way is to give up and being understanding“, sighing -“Ah . They just love her”. So you stuff all your hard feelings under that long table in your bedroom and wait for the day, when your mother gets back and you could finally whine and complain to your heart’s content.


But nothing much change. You are again defeated by other definitions of love – the love she have for her parents, siblings, husbands, in- laws , the love she have for you, the guilt she has for burdening you when you never once thought it was a burden and you give up again in the name of love you have for her. You know you yourself are not perfect and that you have no right to ask them to give up their fair share of love and you get pissed and hurt when she asks you to cater to other people’s insecurities. You realise you still want to be treated a child and that you wanted your feelings to be prioritised just because you are years younger than all those adults. Just like how seniority gives them the say in what is right or wrong, you wish to be given your right to tantrums. But you fail, stuck between being a kid and an adult.
So you tell yourself, Love is weird, love is strange and that you will be better loving yourself than bringing somebody in vague hope of being loved. You trap yourself in the duality of love in fear that someday, just like those days, you will have to give up again on the name of love. So here you are, confused, falling apart, trying to tear down the wall of insecurities and find something less scary than love or may be a different kind of love.

ഓർമ്മകളുടെ പരവതാനി

NB : CEC radio കേട്ട് നൊസ്റ്റു അടിച്ച് എഴുതുന്നതാണ്. വേറെ രോഗങ്ങളൊന്നും തല്ക്കാലം സ്ഥിരീകരിച്ചിട്ടില്ല.ഫോട്ടോ എടുത്ത ആളെ അറിയില്ല. അറിയുന്നവർ പറഞ്ഞാൽ ക്രെഡിറ്റ് ഇടാമായിരുന്നു.

ഇലകൾ കാണാത്തവണ്ണം നിറഞ്ഞ് പൂത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വളർച്ചയുടെ ഒരു കാലം, വേവലാതികളില്ലാത്ത, പുതുമകളും പുഞ്ചിരികളും പൂത്തു നിന്നിരുന്ന ഒരു കാലം. 


ആ കാലത്തിന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിറമായിരുന്നു. ആ കാലത്തിൽ തെളിഞ്ഞു നിൽക്കുന്നത് ഉച്ചയൂണ് മൽപിടുത്തതിൽ  രക്തസാക്ഷിത്വം വരിച്ച മീൻ വറുത്തതിന്റെയും, ബജി കടയിലെ നാലു മണി കടിയുടെയും മണമാണ്. അതിൽ ഉയർന്നു പൊങ്ങുന്നത് ചില പരിചിത സ്വരങ്ങളും, ആഘോഷവേളകളിലെ ആരവങ്ങളും ആർപ്പുവിളികളും ആണ്. ആ കാലം വെറും മൂന്നക്ഷരങ്ങളാണ്. CEC♥️.


 നാളുകൾക്കപ്പുറം, ഇന്നത് ഒരിക്കൽ പ്രതാപത്തോട് പൂത്ത നിന്ന, എന്നാൽ  കൊഴിഞ്ഞ് വീണ സുന്ദരമായ ഒരു പൂമരത്തിന്റെ ഓർമ്മയാണ്. മുന്നോട്ട് വയ്ക്കുന്ന ഒരോ കാലടികൾക്കും ചുവന്ന പൂക്കളുടെ ഒരു പരവതാനി തീർക്കുന്ന പഴയൊരു കാലത്തിന്റെ ഓർമ്മ. ഇടയ്ക്കിങ്ങനെ വെറുതെയിരിക്കുമ്പോൾ ഒന്ന്ഓടിക്കേറാൻ ആ കാലത്തെ കാലങ്ങളോളം കാത്ത് വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..

തലക്കെട്ടില്ലാത്ത ഒരു തുടർക്കഥ

സത്യവും മിഥ്യയും കണ്ടുമുട്ടുന്ന നേർത്ത അതിർവരമ്പിലുള്ള ഒരു നദി തീരത്താണ് നമ്മൾ .ആ തീരത്ത് തല പൊന്തി നിൽക്കുന്ന മരത്തണലിൽ ഏതാനം വാക്കുകൾ അകലെയായി നീയും ഞാനും . നിലാവിൽ കുളിച്ച  പുഴ , ഇലകളെ തഴുകി വീശുന്ന കാറ്റ് , മിന്നാമിനുങ്ങുകൾ , രാത്രിയുടെ മൂകത എന്നിവയാണ് വിദൂരത്തിലെ ഏതോ സങ്കല്പ ബിന്ദുവിൽ കണ്ണുകളുറപ്പിച്ച നമുക്ക് കൂട്ട് . എല്ലാം മനോഹരമായ ഒരു സ്വപ്നം പോലെ . സ്വർഗ്ഗം പോലെ.

രാത്രിയുടെ വശ്യമായ നിശബ്ദത കീറി ആ ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. “ സന്തുഷ്‌ടമായ  ഒരു ഭാവി… അത് നമ്മൾക്കും ഉണ്ടാവുമല്ലേ?” ഞാൻ സാവധാനം തലതിരിച്ച് നിന്നെ നോക്കി. നിന്റെ കണ്ണുകൾക്ക് തെല്ലനക്കമില്ല.  ആ ചുണ്ടുകളിൽ സങ്കടം കലർന്ന ഒരു പാതി പുഞ്ചിരി വിടർന്നു. എന്റെ ചോദ്യത്തിനോ നിന്റെ പുഞ്ചിരിക്കോ എന്ന് പിടി തരാതെ നിലാവത്ത് പുഴയും ഒരു പുഞ്ചിരി തൂകി.

നിന്റെ വാക്കുകളേക്കാൾ മൗനമാണ് എന്നും എന്നിൽ കൗതുകം ഉണർത്തിയിരുന്നത്. നിന്റെ ചിന്തകളെയാണ് നിന്നെക്കാൾ അധികമായി ഞാൻ  സ്നേഹിച്ചിരുന്നത്. ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന ഒരു നൂൽകെട്ടുപോലെയുള്ള നിന്റെ ചിന്തകൾ ഓരോന്നായി അടർത്തിയെടുക്കുന്നതിനെപ്പറ്റി പലവുരു ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഇപ്പോൾ നിനക്ക് ഞാൻ  ഏറെ ഇഷ്ടപെടുന്ന ആ മുഖമാണ്. ശരിയായ വാക്കുകൾക്ക് വേണ്ടി പരതുന്ന ആ പിഞ്ചുകുട്ടിയുടെ മുഖം.

ഒടുവിൽ മൗനം മുറിച്ച് നീ എന്നെ നോക്കി. നിശബ്ദത ഭേദിച്ച് ചുണ്ടുകൾ പതുക്കെ അനക്കി, നീ മന്ത്രിച്ചു. “ സ്നേഹം നമ്മളെയും സ്വാർത്ഥരാക്കിയല്ലേ?” ഒന്നും മനസ്സിലാകാതെ ഞാൻ നിന്റെ കണ്ണുകളിലേക്ക് നോക്കി. തലയ്ക്ക് ചുറ്റും പറക്കുന്ന മിന്നാമിനുങ്ങുകളും, നിലാവെളിച്ചവും നിന്റെ മുഖം കൂടുതൽ പ്രകാശമയമാക്കി. നീ തുടർന്നു. “സന്തോഷം അത് നമുക്ക് മാത്രമാണോ? ഒരാളുടെ സന്തോഷം വേറൊരുവന്റെ ദുഃഖമാണെന്ന് നീയറിയുന്നില്ലേ? ഈ ലോകം നിനക്കിതുവരെ മനസിലായിട്ടില്ലേ?”

” ആഗ്രഹങ്ങൾ… അത് മനുഷ്യസഹജമല്ലേ? സ്വാർത്ഥതയില്ലാതെ ഈ ലോകത്തിൽ സ്നേഹത്തിന് നിലനില്പില്ലേ?”, കണ്ണുകൾ കലങ്ങി ഞാൻ ചോദിച്ചു. “ഉണ്ടാവും. ഉണ്ടാവണം. അവാസ്തവമായ നിലനിൽക്കാത്ത ഒന്നിനെപ്പറ്റി സ്വപ്നംകാണാൻ അല്ലാത്തപക്ഷം , നമ്മൾ സ്വപ്നജീവികൾക്ക്, മനുഷ്യർക്ക് കഴിയുമോ?” പിന്നെയും അനിശ്ചിതമായ ഒരു മൗനം നമ്മെ ഗ്രസിച്ചു. ഈ ലോകത്തിൽ ഇരുൾ മാറി പ്രകാശം പരക്കുന്ന ആ പുലരി പ്രതീക്ഷിച്ചു നീയും ഞാനും ആ പുഴവക്കത്തു വിദൂരത്തിൽ കണ്ണുകളുറപ്പിച്ചു കാത്തിരുന്നു.

ആത്മാവ് പാടുമ്പോൾ – 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ.
മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.
“ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!”, കാലം പറഞ്ഞു.
സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.
 ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും…
പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായി ഇന്നിനെ സ്നേഹിക്കാൻ ഇടവേളകളുടെ ഒരു കാലം തന്നെ വേണ്ടിവന്നു. പൂർണ്ണതയുടെയും അപൂർണ്ണതയുടെയും നടുവിലെ ഒരു കാലം.
രവി…
അന്നുമിന്നും സ്വാതന്ത്ര്യത്തിന്റെ സുവിശേഷം അടക്കപ്പെട്ട വാതിലുകളിൽ നിന്നാണ് ഉയരുന്നത്.  മനസ്സിന് കെട്ടു പൊട്ടിച്ച് വെളിയിൽ വരാൻ ഇന്ന് നാം ആ കളിമൺ കൂടാരത്തെ- ശരീരത്തെ പൂട്ടേണ്ടി വന്നു.
കമല

ആത്മാവ് പാടുമ്പോൾ – 4

വിചാരങ്ങൾ വലയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുപിടിച്ചിരുന്നത് ഈ തേൻമാവിനെയാണ്. ഈ മാച്ചുവട്ടിലാണ് രവിയും ഞാനും ആദ്യമായി സംസാരിക്കുന്നത്. കാലങ്ങൾക്കപ്പുറം പിന്തിരിഞ്ഞ് നോക്കുമ്പോൾ  ആ മാച്ചുവട്ടിലെ ഓർമ്മകളത്രയും ആ  കൂട്ടുകാരനിലും അവന്റെ വർത്തമാനങ്ങളിലും ഒതുങ്ങി നിൽക്കുന്നു.
പ്രിയപ്പെട്ടത് എന്നതിന്റെ പൊരുൾ അവന് മുമ്പും ശേഷവും വല്ലാതെ മാറിയിരിക്കുന്നു. അവനെ പറ്റി ചേരാതെ, എനിക്ക് മാത്രമായി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നൽ .എന്റെ ഓർമ്മകൾക്ക് പോലും അവൻ തുല്യ അവകാശി പോലെ.. ആ ചിന്ത എന്ത് കൊണ്ടോ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.  എത്ര വിചിത്രമാണല്ലേ…  ഒടുവിൽ മനുഷ്യന് സ്വന്തം എന്ന് പറയാൻ ആകെയുള്ളത് അവനെ പോലെ അപൂർണ്ണനായ മറ്റൊരു മനുഷ്യൻ. അവിടെയും സ്വന്തമെന്ന് വാദിക്കാനോ, അയാളെ അറിയാമെന്ന് അവകാശപ്പെടാനോ കഴിയാത്ത വിധം അഗാധമായ അനിശ്ചിതത്വം.. രവി പറഞ്ഞിരുന്നതുപോലെ, “മനുഷ്യന് ഒരിക്കലും ഉത്തരങ്ങളല്ല.. മറിച്ച് കൂടുതൽ കൂടുതൽ ചോദ്യങ്ങളാണ്”
ഓർമ്മകളെല്ലാം പീള കെട്ടിയ കണ്ണ് കാഴ്ചകൾ പോലെ മങ്ങി തുടങ്ങിയിരിക്കുന്നു. ചില വാക്കുകൾ.. ചില വരികൾ മാത്രം കാലം തെറ്റി വരുന്ന  മഴ പോലെ ഇടയ്ക്കിടെ മനസ്സിൽ അങ്ങിങ്ങായി പെയ്തൊഴിയുന്നു. ഒരിക്കൽ രവി ചോദിച്ചത് പെട്ടന്നിപ്പോൾ മനസ്സിൽ തെളിയുന്നു, ” ശൂന്യത കൂടൂതൽ ശൂന്യമാകുമോ, ഇരുൾ പിന്നെയും ഭയാനകമാം വിധം ഇരുളുമോ, നിശബ്ദത ഇതിലും നിശബ്ദമാവുമോ? ” . ഒന്നും മനസ്സിലാവാത്ത വിധം രവിയെ നോക്കിയതും ആവോ  എന്ന് പറഞ്ഞ് ഒരു ചിരി പാസ്സാക്കിയതും പിന്നെ അത് വർത്തമാനങ്ങളിൽ മുങ്ങി പോയതും ഇപ്പോൾ ഓർമ്മ വരുന്നു.
മാവ് പൂത്തിരിക്കുന്നു. ഓർമ്മകൾ പിന്നെയും പിന്നെയും ആ മാവിൻച്ചുവട്ടിലേയ്ക്ക്  നിലവിട്ട് ഓടുന്നു. ഹൃദയം തുളയ്ക്കുന്ന നിശബ്ദത… ആത്മാവ് കീറുന്ന ശൂന്യത…കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുന്ന ഇരുട്ട്… രവിയുടെ  വാക്കുകൾ വീണ്ടും വീണ്ടും തലയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു – ” ശൂന്യത കൂടൂതൽ ശൂന്യമാകുമോ, ഇരുൾ പിന്നെയും ഭയാനകമാം വിധം ഇരുളുമോ, നിശബ്ദത ഇതിലും നിശബ്ദമാവുമോ? “
ഞാൻ പോലുമറിയാതെ ആ ചോദ്യത്തിനുത്തരം എന്നെ തേടിയെത്തി കഴിഞ്ഞിരുന്നു. ശൂന്യത കുടുതൽ ശൂന്യമായിരിക്കുന്നു, നിശബ്ദത കൂടുതൽ നിശബ്ദമായിരിക്കുന്നു, ഇരുൾ കൂടുതൽ ഇരുണ്ടിരിക്കുന്നു, നിനക്കുശേഷം.

ആത്മാവ് പാടുമ്പോൾ – പാർട്ട് 3 , രവി – കമല

2020 ജനുവരി 3. നീ മരിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് കൊല്ലം. മനുഷ്യനെ മണ്ടനാക്കുന്ന ചില നിയമങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയിട്ടില്ല, രവി. ലോകവും മനുഷ്യരും ചിന്താഗതികളും എല്ലാം ഏറെക്കുറെ ഒരേപോലെ; ഞാനും .
നമ്മുടെ ആ പഴയ മരച്ചുവട്ടിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഞാൻ നഗരജീവിതം മതിയാക്കി തറവാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണ്. നഗരം വല്ലാതെ മടുപ്പിക്കുന്നു. ഇവിടെയാവുമ്പോൾ ഈ കാറ്റും, പുഴയും, മരങ്ങളും… നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ? പണ്ട് പല വട്ടം നിർബന്ധിച്ചിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്ത എനിക്കിത് എന്ത് പറ്റിയെന്ന് നീ ചിന്തിക്കുന്നുണ്ടാവുമല്ലേ. സ്വപ്നങ്ങളൂം സ്നേഹവും തമ്മിൽ തൂക്കി അളന്നപ്പോൾ എനിക്ക് തെറ്റിയോ എന്ന് പലപ്പോഴും ഞാൻ സംശയിച്ചുപോകുന്നു. ഒരു പക്ഷേ സ്നേഹത്തിലും സ്വപ്നങ്ങളിലും ശരിയോ തെറ്റോ ഉണ്ടാവില്ല അല്ലേ?. ആവോ.. എനിക്കറിയില്ല.എന്റെ ആശയക്കുഴപ്പങ്ങൾക്ക് ഉത്തരമായുള്ള നിന്റെ  പുഞ്ചിരി എത്രത്തോളം എന്നെ മുന്നോട്ട് നടത്തിയിരുന്നു എന്ന് ഇത്തരം ചില സമയങ്ങൾ, ചില സന്ദർഭങ്ങൾ എന്നെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.
നമ്മുടെ പഴയ ചില ഓർമ്മകൾ ഞാനെന്റെ ബ്ലോഗിൽ കുറിക്കാറുണ്ട്. മരണത്തിലും എന്റെ വാക്കുകളിൽ നിന്ന് നിനക്ക് മോചനമുണ്ടെന്ന് തോന്നുന്നില്ല, രവി. എന്തെഴുതിയാലും, എങ്ങനെ എഴുതിയാലും അവ നിന്നിൽ അവസാനിക്കുന്നു. ജീവിച്ചിരിക്കെ പിശുക്കിയ വാക്കുകൾക്ക്  പകരമായി ഒരായിരം വാക്കുകൾ നിനക്കിന്ന് ഞാൻ തീറെഴുതി നല്കുന്നും വർഷാരംഭം പ്രമാണിച്ച് ഞാനും ഒരു കൂട്ടം ചെയ്തു. നമ്മുടെ മരത്തിന് കൂട്ടായി ഒരിലഞ്ഞി തൈ നട്ടു. ഞാൻ തിരിച്ചുവരുന്നതുവരെ അതിന് വെള്ളമൊഴിക്കാൻ രാമുവിനെ എൽപ്പിച്ചു. ആ ഇലഞ്ഞി ചുവട്ടിൽ ഒരു ചെറു കുഴി കുഴിച്ച് നിന്റെ പഴയ കത്തുകളും, നീ വരച്ച എന്റെ ഛായ ചിത്രങ്ങളും, ഒപ്പം നമ്മുടെ ഓർമ്മകളും ഒരു പെട്ടിയിലാക്കി ഞാൻ അടക്കം ചെയ്യും. ഇതാ ഇന്നെഴുതുന്നതും, വരും നാളെകളിൽ എഴുതുന്നതുമായ എല്ലാം അവയ്ക്കൊപ്പം ചേർക്കും. മരിച്ചിട്ടും ജീർണ്ണിക്കാത്ത, ജീവശ്വാസം അറ്റിട്ടും ജീവിക്കുന്ന നമ്മുടെ പ്രണയത്തിൽ നിന്ന് പുതിയൊരു ജീവൻ കൂടി ഉടലെടുക്കട്ടെ. വളർന്ന് പന്തലിച്ച് നിൽക്കുന്ന മരചുവട്ടിൽ നിന്ന് ആരെങ്കിലും എന്നെങ്കിലും ആ കത്തുകൾ കണ്ടെടുക്കുമ്പോൾ, സ്നേഹം നട്ട, സ്നേഹം വളമായ, സ്നേഹം വളർത്തിയ ആ മരത്തെയോർത്ത്, സ്നേഹത്തെയോർത്ത് അവർ അഭിമാനിക്കട്ടെ. അവരും സ്നേഹിക്കട്ടെ.
സമയം ഒരുപാട് വൈകി, രവി. ഇനി പതുക്കെ വീട് പിടിച്ചേ പറ്റു. നാളെ ഞാൻ തിരിച്ചുപോവും. ഈ നാട്ടിൻപുറം വിട്ട് നീ എവിടെയ്ക്കും വരില്ല എന്നനിക്കറിയാം. അതോ എന്നെ പോലെ നിൻ്റെ മനസ്സും മാറിയിരിക്കുമോ?. എന്തിരുന്നാലും ഇത്തവണ മടക്കുയാത്ര നിശ്ചയിച്ചുള്ള പോക്കാണ്. നിന്റെ … അല്ല … നമ്മുടെ ഓർമ്മകൾ അടങ്ങുന്ന മണ്ണിലേക്ക് ഞാൻ തിരികെ വരും. വരാതെ പറ്റില്ല. അതു വരെ കാത്തിരിക്കുക. വരണ്ടുണങ്ങിയ റബർ തടികൾക്ക് ചായം പൂശുക.
എന്ന് സ്വന്തം കമല

ആത്മാവ് പാടുമ്പോൾ – Part 2 , രവി-കമല

ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു. മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം. <“Ravi Calling…..” > പിന്നെ പതുക്കെ ഫോണെടുത്തു… “കമല……”   മറുതലയ്ക്കൽ നിന്ന് ഒരു സ്വരം “ഉം……”    വൈമനസ്യത്തോടെ ഒരു മറുപടി “എന്തേ?..” ഒരു ചോദ്യം രക്തവർണ്ണമായ ആത്മാവിൽ ആ ചോദ്യം സമാധാനത്തിന്റെ വെള്ളപൂശിയതുപോലെ. ചെറിയൊരു വാക്കിന്, ഒരു ചോദ്യത്തിന്, സ്നേഹം തുളുമ്പുന്ന ഒരന്വേഷണത്തിന് പാടകെട്ടി കിടക്കുന്ന മനസ്സിനെ എത്രത്തോളം പുറത്ത് കൊണ്ട് വരാൻ കഴിയുമെന്ന് കമല സംശയിച്ചു. വള്ളികൾ മുറുക്കിയിരുന്ന തന്റെ ഹൃദയം കെട്ടുകൾ പൊട്ടിച്ച് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു കുട്ടിയെപ്പോലെ ഓടിക്കേറിയതുപ്പോലെ. അണകെട്ടി നിന്നിരുന്ന വികാരങ്ങൾ അലയടിക്കുന്ന തിരകളിൽ ഒരു മണൽ കൊട്ടാരം കണക്കെ തകർന്നടിയുന്നതുപ്പോലെ. വിറയ്ക്കുന്ന ചുണ്ടുകളോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞ് തുടങ്ങി. “എനിക്ക് ‘എന്നെ’ പേടിയാണ് രവി. ഓന്ത് പോലെ നിറം മാറുന്ന എന്റെ വികാരങ്ങളെയും. ഒന്നും മനസ്സിലാവുന്നില്ല. ഒന്നിനും ഒരർത്ഥം തോന്നുന്നില്ല.” പൂർത്തിയാക്കാൻ സാധിക്കാത്ത വിധം ഏങ്ങലടികൾ വാക്കുകളെ മുറിക്കുന്നു. നിശബ്ദത കണ്ണീരിന് കൂട്ടിരിക്കുന്നു. മൗനം വാക്കുകൾക്ക് പകരക്കാരനാവുന്നു. വീണ്ടും വീണ്ടും മൗനത്തിന്റെ ഭംഗി കമല തിരിച്ചറിയുകയായിരുന്നു. ഒരു പക്ഷേ കാച്ചി കുറുക്കിയ വാക്കുകളേക്കാൾ ആത്മാവിന്റെ മുറിവുണക്കാൻ അവയ്ക്ക് കഴിയുമെന്ന് കമല മനസ്സിലാക്കുകയായിരുന്നു.വാദിച്ച് ജയിക്കുന്നവരെക്കാൾ, ഉപദേശിച്ച് നന്നാക്കുന്നവരെക്കാൾ ചില നേരങ്ങളിലെങ്കിലും മനുഷ്യന് വേണ്ടത് കൂട്ട് നില്ക്കുന്ന, കേട്ടിരിക്കുന്ന ആരെയെങ്കിലുമാവും എന്ന് കമലയ്ക്ക് തോന്നി. ഇപ്പോൾ തെല്ലൊരാശ്വാസം വന്നതുപ്പോലെ. എന്തോ ഒന്ന് പെയ്തൊഴിഞ്ഞതുപ്പോലെ. “രവി…” കമല വിളിച്ചു “ഉം..” , രവി വിളി കേട്ടു “നമുക്കൊരു യാത്ര പോവാം. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ, കണ്ട് തീരേണ്ട സ്ഥലങ്ങളുടെ കണക്ക് വയ്ക്കാതെ, ഓരോ നിമിഷത്തിന്റെയും കാഴ്ചയുടെയും മാധുര്യം നുകർന്ന് ഒന്ന്..” “പോവാം” രവി പറഞ്ഞു ..” ഓർമ്മകളിൽ സൂക്ഷിക്കാൻ നമുക്ക് മാത്രമായി ഒന്ന്”. (To be continued)