My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

Recent Reads ...

My Podcast Space

ആത്മാവ് പാടുമ്പോൾ – ഭാഗം ഒന്ന്

ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത് ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും. ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി കാലത്തെ നാട് സന്ദർശനത്തിന് പുതിയൊരു മാനവും അർത്ഥവും കൈവന്നത് 13 വർഷം മുൻപുള്ള ഒരു കൂടിക്കാഴ്ചയിലാണ്. മുത്തച്ഛന്റെ കൈപിടിച്ച് തോട്ടം കാണാൻ ഇറങ്ങിയ എന്റെ കണ്ണുകളുടക്കിയത്  വരണ്ടുണങ്ങിയ ചായക്കട്ടകളിൽ വെള്ളം ചാലിച്ച് മരത്തടിയിൽ വരയ്ക്കുന്ന മെല്ലിച്ച കറുത്തിരുണ്ട ആ ചെക്കനായിരുന്നു. “പയ്യൻ നന്നായി വരയ്ക്കുന്നല്ലോ മാധവാ..” എന്ന അഭിനന്ദനവാക്കുകൾക്ക് ശേഷം എന്റെ കൈപിടിച്ച് മുത്തച്ഛൻ മുന്നോട്ട് നടക്കുമ്പോൾ മുഖം തിരിച്ച് ഞാനവനെ ഒന്നു കൂടി നോക്കി. ഇമവെട്ടാതെ അവന്റെ കണ്ണുകളും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. “എത്തി” എന്റെ ചിന്തകളിൽ നിന്ന് എന്നെ വലിച്ചെടുത്ത് രവിയുടെ ശബ്ദം മുഴങ്ങി. തലതിരിച്ച് ആ മുഖം നോക്കി പുഞ്ചിരിച്ച് , ഞാൻ ചോദിച്ചു, “ഇരിക്കാമല്ലേ? ” ഞങ്ങൾ ഇരുവരും കൈകൾ തെല്ലയക്കാതെ ഇരുന്നു. വെറുതെ.. കുറേയേറെ നേരം.. ഒരക്ഷരം പോലും ഉരിയാടാതെ.. ചില ബന്ധങ്ങളെ വാക്കുകൾ വികൃതമാക്കുന്നതായി തോന്നിട്ടുണ്ട്. വാക്കുകളുടെ ആധിക്യത്തേക്കോൾ വാക്കുകളുടെ അഭാവം ചില ബന്ധങ്ങൾ മനോഹരമാക്കുന്നു. അവിടെ സംസാരിക്കുക ആത്മാവാണ്.  ഒരു ആത്മാവിന്റെ സംഗീതം ചെവിയോർത്തിരിക്കുന്ന മറ്റൊരു ആത്മാവ്. അതായിരുന്നു ഞങ്ങൾ. “കമല”, രവി വിളിച്ചു. “ഉം” , ഞാൻ മൂളി “ഇതും മടക്ക് യാത്ര നിശ്ചയിച്ചുള്ള വരവുതന്നെയല്ലേ?” ആത്മസംഗീതത്തിലെ ചോരമയം അപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തോ ഒന്ന് എന്റെ ഹൃദയത്തെ കനപ്പെടുത്തി. പതുക്കെ ഞാൻ ആ കവിൾ തടങ്ങളിൽ ചുംബിച്ചു. പിന്നെ രവിയുടെ തോളിൽ തല ചായ്ച്ച് കണ്ണുകളടച്ച് കുറച്ച് നേരം ഞാൻ കിടന്നു. നിമിഷായുസ്സ് മാത്രമുള്ള ദിവാസ്വപ്നങ്ങൾ കണ്ടു. “കമല… വൈകി..പോകാം…” രവി എന്നെ തട്ടിയുണർത്തി. കൈവിട്ട് പോകുന്ന ഭയത്തിൽ ആ കൈകളിൽ ഞാൻ കൂടുതൽ മുറുകെപ്പിടിച്ചു. പിന്നെ പതുക്കെ നടന്നു. ഇനിയും ഇത്തരം ഒരു സായാഹ്നത്തിലേക്ക് നീണ്ട കാത്തിരിപ്പ്..തിരിച്ച് വരുന്നതുവരെ ശ്വാസം നിലയ്ക്കാതിരിക്കാൻ പ്രാണവായു എന്ന വിധം രവിയുടെ ഒരോ ചലനങ്ങളും ഞെരുക്കവും ഞാൻ ഒപ്പിയെടുത്തു. ഒരു പക്ഷേ കാത്തിരിപ്പില്ലായിരുന്നെങ്കിൽ ഈ പ്രണയവും പാതി വഴിയിൽ ജീവനറ്റ് വീഴുമായിരുന്നോ എന്നു ഞാൻസംശയിച്ചിരുന്നു. പക്ഷേ വാക്കുകളേക്കാൾ ചില ചോദ്യങ്ങൾക്ക് മൗനമാണത്രെ മികച്ച മറുപടി.

ഒരു ഇറച്ചി കട





ഇട്ടിക്കൽ കുടുംബം അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഇറച്ചിവെട്ടുകാരായിരുന്നു. കൈമാറി വന്നിരുന്ന കുല തൊഴിലിൽ അഭിമാനം കൊണ്ടിരുന്നു എങ്കിലും ഇട്ടിക്കൽ എന്ന് മനോഹരമായ കുടുംബപേര് ഉപേക്ഷിച്ച്  നാട്ടുകാർ ഇറച്ചി തോമ എന്ന് വിളിച്ച് തുടങ്ങിയപ്പോഴാണ് പ്ലസ്ടുവിൽ പഠിക്കുന്ന എന്നെ അപ്പച്ചൻ മുറിയിലേയ്ക്ക് വിളിപ്പിക്കുന്നത്. അധികം മുഖവരയില്ലാതെ അപ്പച്ചൻ കാര്യത്തിലേയ്ക്ക് കടന്നു, “ടാ മോനെ, ഈ കാലത്ത് കാശുണ്ടായിട്ട് മാത്രം കാര്യമില്ലട ഉവ്വെ, നല്ല പേരും വേണം. നിനക്ക് താഴെ ഒരു പെൺക്കൊച്ചാ വളർന്നു വരുന്നേ.അതുക്കൊണ്ട് നിന്നോട് ചോദിക്കാതെ ഈ അപ്പച്ചൻ ഒരു തീരുമാനമെടുത്തു. നിന്നെ ഞാൻ എഞ്ചനീയറിംഗിന് ചേർക്കാൻ തീരുമാനിച്ചു”. ജീവിതത്തിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു ഐഡിയ ഇല്ലാത്തതിനാലും, 8 ആം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അനിയത്തിയുടെ ഭാവിയെയും ഓർത്ത് മറത്തൊന്ന് പറയാൻ നിന്നില്ല. അങ്ങനെ കുടുംബത്തിന്റെ യശസ്സ് ഉയർത്താൻ, വളരെ സീംപിൾ ഇംഗ്ലീഷിൽ പറഞ്ഞാൽ കുടുംബത്തിന്റെ സ്റ്റാറ്റസ് അപ്പ്ഗ്രേഡ് ചെയ്യാൻ ഭീമമായ ഡൊണേഷൻ കൊടുത്ത് സ്ഥലത്തെ ഒരു സ്വകാര്യ എഞ്ചനീയറിംഗ് കോളേജിൽ സീറ്റ് വാങ്ങി. വലയിട്ട് വീഴ്ത്താൻ ശ്രമിച്ച സപ്ലികളുടെയും അറ്റൻഡൻസ് ഷോർട്ടെജുകളുടെയും നടുവിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട്, കൂട്ടേതാടെ ആളെയെടുക്കുന്ന ഒരു ഐറ്റി കമ്പനിയിൽ ജോലിയും വാങ്ങി. പിന്നെ അങ്ങോട്ടാണ് സംഗതികൾ കുഴഞ്ഞു മറിയുന്നത് . ഒരു പക്ഷേ ഒരു ബിസിനസ്സകാരന്റെ മകനായതു കൊണ്ടാവും ആരുടെയെങ്കിലും കീഴെ പണിയെടുക്കുന്നത് അങ്ങ് ദഹിക്കുന്നില്ല. ചെയ്യുന്ന പണിക്കുള്ള വളർചച്ചയുമില്ല. പെങ്ങൾക്ക് കല്യാണ ആലോചന തുടങ്ങി. പക്ഷേ ഒന്നുമങ്ങോട്ട് ശരിയാവില്ല. ചെറുക്കൻ ശരിയെങ്കിൽ കുടുംബം ശരിയാവില്ല,കുടുംബം ശരിയാവുമ്പോൾ സാഹചര്യം ശരിയാവില്ല, സാഹചര്യം ശരിയാവുമ്പോൾ ജോലിയും ശമ്പളവും ശരിയാവില്ല. ആകെ മൊത്തം പ്രശ്നം. അങ്ങനെയിരിക്ക ആണ് പെങ്ങളുടെ മാട്രിമോണി പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴാണ് അത് തോന്നിയത്, “എന്തുകൊണ്ട് വേറിട്ട ഒരു സ്റ്റാർട്ട് അപ്പ് ആയിക്കൂടാ?”.ഉടനെ തന്നെ കുത്തക മുതലാളിത്വത്തിൻ്റെ അടിമത്വത്തിൽ മനം നൊന്ത് കഴിഞ്ഞിരുന്ന ഏതാനം കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. പിന്നെല്ലാം ശട  പടെ, ശട പടെ എന്നായിരുന്നു. ജോലി രാജി വയ്ക്കൽ, കാശ് സ്വരുക്കൂട്ടൽ എല്ലാം. സോഫറ്റ്വയർ ജീവചക്രത്തിന്റെ ആദ്യ പടിയായ വിവരശേഖരണത്തിന്റെ ഭാഗമായി കോട്ടയം മുതൽ കാസർഗോഡ് വരെ ഓടി നടന്ന് വിവരവും ശേഖരിച്ചു. മനോഹരമായ ഒരു പേരും അതിനൊത്തൊരു ടാഗ് ലൈനും കണ്ടെത്തി, “Perfect Pothu Online”, Finding the best suitable Christian Pothu for you and your family”.
 പോത്തിന്റെ ഗുണം, പ്രായം, തൂക്കം, വളർന്നു വന്ന സാഹചര്യം(Very rich, medium rich,rich, middle class, average, poor very poor), സ്ഥലം എന്നിവ ഡേറ്റേബസിലുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കുടുംബത്തിൻ്റെ മേൽ പറഞ്ഞ വിവരങ്ങൾ സൈറ്റിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ മനസ്സിനണങ്ങിയ, സ്റ്റാറ്റസിനൊത്ത പോത്തിനെ സോഫ്റ്റ്വയർ കൂട്ടി യോജിപ്പിക്കുന്നു. ഇന്ന് ഇട്ടിക്കൽ കുടുംബം വെറും ഇറച്ചിവെട്ടുകാരല്ല, അല്പം സ്റ്റാറ്റസ് കൂടിയ ‘  ദ മോഡേൺ മീറ്റ് കട്ടിംഗ് ഫാമിലി’ ആണ്.

If I knew the real you – Confused_Thinker

This is in memory of a friend and this is the first time I am recording something I wrote. Please spare me for the low quality and pronunciation and kindly give me suggestions. Hope you guys will like it – Annu
Books and movies taught me 
No meetings are meaningless
And may be that’s why 
I kept going back to the day we first talked
Thinking back, we never really met, Did we?
You were just that voice on the other side of the phone, I believed to exist
Either way, 
Neither you or me could deny the heart to heart connection we felt
You know..I loved the way we were
I loved ‘us’ from the start till the end
I loved how we were never consistent
How we could switch from frequent calls to no calls, so easily
And then you ring me up on a random day
And talk like it was just yesterday
That’s why, That’s exactly why
I didn’t miss you for many a months
The way you never budged for
 my silly, simple formalities
Never really struck a chord
I was sure, I was so damn sure that
You would still be on the other end of the line, waiting for me
when I needed you, when I looked for you
Until that one day…..
It took me long to realise
That ‘we’ were lost somewhere in between
There was not the faintest clue of ‘you’
Being cold and dead under the sun, I say
And here I was, still waiting for you,
Still hoping for you to turn up one day
And talk like many yesterday’s
But ‘we’ were long lost before I knew
You were never sad, you never cried
You told me how life was not worth wasting
You always had magical solutions to all your problems..
Then why? why of all people..you?
May be, you shouldn’t have been happy all the time
May be you shouldn’t have pretended to be strong all the time
May be you too, at times, wanted to
Lean on somebody and cry.
And me, the one you call yourself your friend never knew
I heard you, but never understood
I loved you, may be I never loved you enough
But don’t the heart that misses you deserve a better explanation, a fair reason..why?
May be this was as far as a friendship with no face could go
Many be this is how a friendship framed on words should end.
Cause words lie while eyes don’t
And those words could make you
Love and hate, heal and kill
All the same
Though it’s a bit too late
I would like you to know
“No matter what, I would have loved you the same, if you just told me who you really were”
And now here I am wondering 
If the ‘You’ I knew were ever really true

ആരോടൊപ്പം?!!





ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള  നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം .  രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു  അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ ന്യായം ത്രിസന്ധ്യയുടെ ഭാഗത്തെന്ന് വിധിയെഴുതി . കരഞ്ഞുവീർത്ത രാത്രി കൂടുതൽ ഇരുണ്ടു. അമ്മ എന്ന പദവി അങ്ങനെ ത്രിസന്ധ്യക്ക് സ്വന്തമായി . പക്ഷെ നാളുകൾ കഴിയുംതോറും  തന്നിലെ ഇരുട്ടിന്റെ അംശം കുങ്കുമചുവപ്പ് തിരിച്ചറിഞ്ഞു തുടങ്ങി . രാത്രി ഒരു പക്ഷെ  തന്റെ അമ്മയായി കൂടായ്ക ഇല്ല എന്നവൾ തിരിച്ചറിഞ്ഞു . രാത്രി അമ്മയെങ്കിൽ അമ്മ അനുഭവിക്കുന്നതും അനുഭവിച്ചിട്ടുള്ളതുമായ അനീതി അവളെ അലട്ടി . പക്ഷെ ഇത്രത്തോളം കാലം സ്നേഹം ഊട്ടിയ പോറ്റമ്മയോട് എന്ത് പറയും?. താൻ അവരുടെ മകളല്ല എന്ന സത്യത്തോട് രാത്രി ഏതാണ്ട് പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവില്ലേ ? അതോ ഇപ്പോഴും ഏതൊരമ്മയെ പോലെ അവരും കാത്തിരിപ്പുണ്ടാവുമോ? .. ഇത്തരം ചോദ്യങ്ങൾ അവളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു . തൻ്റെ വേദന ആരോടും പറയാനാവാതെ അവൾ പാടുപെട്ടു. എന്നെങ്കിലും സത്യം പുറത്തുവരുമ്പോൾ ഏതു സ്നേഹമാണ് താൻ കണ്ടില്ല എന്ന് നടിക്കേണ്ടത് ?. ആരെയാണ് താൻ ഉപേക്ഷിക്കേണ്ടത് ?. ആശങ്കയുടെയും ആശയക്കുഴപ്പങ്ങളുടെയും അദ്ധ്യായങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു.!!!

സ്നേഹത്തിന് ബന്ധങ്ങൾ എന്ന ബന്ധനങ്ങൾ ഇല്ലാതിരുന്നെങ്കിൽ ..

സ്നേഹം വെറും സ്നേഹമായിരുന്നെങ്കിൽ …




സ്വപ്നങ്ങളിലേക്കുള്ള അകലം

    

26  മെയ്________ . വർഷം പരാമർശിക്കുന്നില്ല .കാലത്തെ അതിജീവിക്കുന്നപ്രതിഭാസങ്ങളുടെ പട്ടികയിൽ ഇതും ഉൾപെടുത്തേണ്ടിവരും എന്നാണ് എൻറ്റെ  അനുമാനം .പതിവുപോലെ ഏഴരമണിയോടെ പല്ല്  തേച്ച് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോളാണ് കസിൻറ്റെ കോൾ …”ഡീ..നമുക്കിന്ന് പടത്തിന് പോയാലോ .വെള്ളിയാഴ്ച ഒത്തില്ലല്ലോ .പാലാ യുവറാണിയിൽ ടോവിനോയുടെ പുതിയ പടമാണ് .നീയുണ്ടോന്നറിഞ്ഞാൽ  ജെനിയോട് കൂടി പറയാമായിരുന്നു .” അപ്പോഴാണ് സിനിമ കാണാനുള്ള പൂതി  എൻറ്റെ മനസ്സിലും  ഉണർന്നത് .തലേ ആഴ്ചയേ ഹൈകമ്മീഷണറുടെ അനുമതി വാങ്ങി വച്ചിട്ടുണ്ടായിരുന്നു .എങ്കിലും ഒരു അവസാനനിമിഷ ഉറപ്പിനായി ഞാൻ എൻറ്റെ അപ്പനായി ചുറ്റും പരതി .അപ്പോഴാണ് അപ്പുറത്തെ മുറിയിൽ സൗമ്യനായി തുണി തേയ്ക്കുന്ന അപ്പൻ കണ്ണിൽപെട്ടത് .പൂച്ചക്കുഞ്ഞിനെതാലോലിക്കുന്ന പോലെ തൊട്ടു തൊട്ടില്ല എന്ന തരത്തിൽ ആണ് അപ്പൻറ്റെ തുണി തേര് .”അപ്പാ ..അല്ലുവാ വിളിച്ചേ ..ഞങ്ങൾ പാലായിൽ പടം കാണാൻ പോകാനാ .അപ്പൻ വളരെ പതിയെ തൻറ്റെ  തലതിരിച്ചു .മുഖത്തു പെട്ടെന്നൊരു ഭാവമാറ്റം . “നിങ്ങൾ  മുണ്ടക്കയത്ത്  പടം കാണാൻ പോകാൻ തീരുമാനിച്ചിട്ടെന്താ പാലായ്ക്ക്!! …ഇനിയിപ്പം നീ കെട്ടിയെഴുന്നെള്ളി പടം കാണാൻ പാലായ്ക്കൊന്നും പോകണ്ട ..അല്ലേലും ഇന്നവളുടെ റിസൾട്ട് വരുന്ന ദിവസമല്ലേ . ഞാനും ഇന്ന് കടയിൽ പോകുന്നില്ല “.തിയറ്ററിൻറ്റെ സ്ഥലം മാറിയതാണോ അതോ അവളുടെ റിസൾട്ട് വരുന്നതാണോ കാരണമെന്നറിയില്ല , അന്നേ ദിവസത്തെ എൻറ്റെ പടം കാണാനുള്ള പൂതിയെ  അപ്പൻ വേരോടെ പിഴുത് അപ്പുറത്തെ പറമ്പിലെറിഞ്ഞു .

അവളെന്നു പറയുമ്പോൾ എൻറ്റെ അനിയത്തിയാണ്.CBSE  12 ആം  ക്ലാസ് വിദ്യാർഥിനി.അങ്ങനെ മാസങ്ങളോളം  മൂടിപാത്ത് വച്ചിട്ട് CBSE രഹസ്യം പുറത്തുവിടുന്ന മഹാസുദിനമാണ് ഇന്ന് .വീട്ടിലാകമൊത്തംഅതിൻറ്റെ  ഒരാഘാതം കാണാനുണ്ട് .12 ആയപ്പോഴേക്കും അടുക്കളയിലെയുംമറ്റു മുറികളിലെയും അന്തേവാസികൾ ലീവിങ് റൂമിൽ എത്തിയിട്ടുണ്ടായിരുന്നു .ശരിക്കും സിനിമയിലൊക്കെ പറയുന്നപ്പോലെ ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈർഘ്യം അനുഭവപ്പെടുന്നു .ഇതിനിടയ്ക്ക് ഫോൺ ഇടയ്ക്കിടക്ക് ചിലയ്ക്കുന്നുണ്ട് .പ്രാർഥനസഹായമഭ്യർത്ഥിച്ച ബന്ധുമിത്രാദികളുടെ വിളിയാണത് .വല്യപ്പനാകട്ടെവലിയവായിൽ  ടിവി യും വച്ചിട്ടുണ്ട് . ബഹളത്തിനെല്ലാമിടയിൽ അത് സംഭവിച്ചു .എല്ലാവരുടെയും ചുണ്ടുകൾ ഒരുപോലെ ചലിക്കുന്നു . വായനയുടെ രത്നച്ചുരുക്കമിതാണ് .മുഴുവൻ + ഇല്ല .സൗമന്യയായിരുന്നഅപ്പൻറ്റെ കണ്ണുകളിൽ ആരോ തീ കോരിയിട്ടതുപോലെ  ചുവന്നു .മേലാകെ വിറയ്ക്കുന്നുണ്ട് .എന്തോ അത്യാഹിതം സംഭവിച്ചതുപോലെഅമ്മ വാവിട്ട് നിലവിളിക്കുന്നു . കാര്യങ്ങളുടെ കിടപ്പു മനസ്സിലായ വല്യമ്മച്ചി സമാധാനത്തിൻറ്റെവെള്ളരി പ്രാവായി അവതരിച്ചു .ഇതിനിടയിൽ വല്യപ്പൻ ഇതൊക്കെ എത്ര കണ്ടിരിക്കുന്നഎന്ന മട്ടിൽ ന്യൂസ് ചാനലുകൾ മാറ്റി മാറ്റി വയ്ക്കുന്നു .കുറച്ചുനേരത്തേക്ക് നിശബ്ദമായിരുന്ന  ഫോണുകളിലേക്ക് കോളുകൾ നിരന്തരമായി വന്നുകൊണ്ടിരിന്നു. പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതിന് പകരം കിട്ടാതെ പോയ + നെ പറ്റിയുള്ള സങ്കടം പറച്ചിലിനിടയിൽ കോളുകൾ അവസാനിച്ചു .കണ്ണീരിൻറ്റെ  എപ്പിസോഡുകൾ ഒരാഴ്ചത്തോളം നീണ്ടു .


ഒരാഴ്ചക്കാലത്തോളംകഥാകാരിയായ ഞാൻ വെറും കാഴ്ചക്കാരിയായിനിന്നു .അഭിപ്രായം രേഖപെടുത്താനോ വക്കാലത്ത് പറയാനോ പോയില്ല .അടുത്തതായി അരങ്ങേറാൻ പോകുന്ന തിരഞ്ഞെടുപ്പ് നാടകത്തെ കുറിച്ചുള്ള ചിന്തയിലായിരുന്നു ഞാൻ .12 ആം ക്ലാസ് ഫലത്തിന് ശേഷം അധികം വൈകാതെ ആണ് എനിക്കും അതിനു വഴങ്ങേണ്ടി വന്നത് .വാരികൂട്ടിയ  മാർക്കും + ഉം കൂടെ ചേർത്ത്  മനസ്സിൻറ്റെ തുലാസ്സിൻറ്റെ വലത്ത് വശത്ത് പ്രൊഫഷണൽ കോഴ്സ് ഉം മറുവശത്ത് എൻറ്റെ  സ്വപ്നവിഷയങ്ങളും വച്ച് അവർ തൂക്കിനോക്കി .കനം  കൂടിയ മാർക്ക് കുട്ട വലതുവശത്തെ നിലംതൊടീച്ചു .ഇന്നും ചവറ്റുകൊട്ടയിൽ കിടന്ന് സ്വപ്നങ്ങൾ എന്നെ നോക്കി ഉറക്കെനിലവിളിക്കാറുണ്ട് .ഇതുതന്നെയാവണം അവളുടെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നത് എന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ .എനിക്ക് സംഭവിച്ചതുപോലെഅവൾക്കുണ്ടാവരുത് എന്ന് കരുതി എൻറ്റെ  ന്യായവാദങ്ങൾക്ക് മൂർച്ചകൂട്ടി തയാറാകുകയായിരുന്നു ഞാൻ .അങ്ങനെയിരിക്കെയാണ് അപ്പൻ അവളോട് അത് പറഞ്ഞത് , ” ഇനിനിൻറ്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാലായിക്കോ ..എൻറ്റെ അഭിപ്രായം ചോദിക്കാൻ വരേണ്ട” ..അപ്പൻഇത് നീരസത്തോടെ ആണ് പറഞ്ഞതെങ്കിലുംഒരാഴ്ചത്തെ സങ്കടം അവൾക്കു സമ്മാനിച്ചത് കുറെ കാലത്തേക്കുള്ളസന്തോഷത്തിനുള്ള ലോട്ടറി ആണെന്നാണ് എനിക്ക് തോന്നിയത് .ഒരു സങ്കടവും ശാശ്വതമല്ല എന്ന് അന്നെനിക്ക് മനസ്സിലായി .എൻറ്റെ  സ്വപ്നങ്ങളിലേക്ക് ഉള്ള പച്ചക്കൊടിയും  ഏതാനും + കൾ മാത്രം അകലെയായിരുന്നിരിക്കണം .

A LETTER FROM THE BATTLEFIELD

It seems like yesterday that I saw her standing on the hill waving that white handkerchief. The day I left my hometown, the day on which I dared not to look back. She was the woman of my life. The one I had always loved. Very few people are fortunate enough to marry their first love and I am one among the few. Our love was as pure as the first snow and each day we spend with each other was nothing more than a beautiful harmony.

Have you ever played with soap bubbles?. No matter how beautiful or serene they appear, they won’t last a minute or two. Even the most beautiful of them are fated to die young. Just like that, just like how we have to wake up from a mesmerizing dream, I too had to wake up from mine. suddenly out of nowhere, a war broke out and as a responsible citizen of the country, I was called to join the army.

It was not sure whether I would return. Even if I could, the day, the month or year I could do so was uncertain. Still,  she managed to force out a smile. She tried to be pleasant and happy as possible. I have no idea how she managed to do so. All I know is that each time, I looked at her I felt as a part of me was being torn out. I distanced myself from her so that she would never see me in tears. I never told her how I felt, instead I chose to bury my feelings deep inside. And that day, the day I left my hometown, I didn’t kiss her, I didn’t even say goodbye. With neither a word or movement, I left her alone on the hill. Through the corner of my tear filled eyes, I could see her standing there waving that white handkerchief, forcing a faint smile through her tears.

It has been a year and she had never failed to send me a letter. Letters filled with all the tiniest things in our hometown. The letters were so descriptive that I felt like being there. I missed my hometown. I missed her. But never did I mention any of those to her. My letters were all short and small. Last month, she sends me a white handkerchief. The one she waved the day I left, the one that was once soaked with her tears. I always kept her handkerchief in my jacket.

That week, many of the soldiers in our camp got affected with some kind of flu and a few days later, I too got the same. Many of them recovered, but my condition kept on getting worse. One day when I was coughing really bad, I covered my mouth with the white handkerchief and a few minutes later, I saw it stained red. It was covered in blood. The doctor in the camp said I won’t last another month. And from the moment on, I regretted everything I did not tell her, everything I did not do with her. I regretted how my letters were always short. But now it was too late. If only I had known that would be the last time I would see her. If only I had known that I wouldn’t get another chance. And now here I am, writing my last letter to my first and last love, but not a single word comes to my mind. I was always a man short of words, but that has never bothered me once. For the first time, I sincerely wished to let out all my bottled desires. But I failed. So I end up writing yet another short letter.

Dear Mira, 

 I had always loved you, still loves you and will continue loving you. I LOVE YOU.

Your’s Michael

By the time she receives the letter, I might be dead. But somewhere deep inside, I knew that she could read my unwritten words. Afterall, we were in love and I was her man always short of words. And in that vague hope,
I turned off the lamp and shut my eyes tight remembering all the beautiful memories we once made.





The Blindman’s Dream

His days and nights were both black
But the world never cut him any slack
He was constantly in the dark
But his mind was brighter than any spark

We had met more than once
But for him, I was just another one
In the dead, but  beautiful eyes of his
I always sensed some unknown fright

Never did I hear him complain
Nor did I see him upset
He was happier than all those men
Who claimed to have light in their den

He was as normal as any man could be
Nothing about him was any different
But the world with all its light
Always seemed so blind to his plight

This has always made me wonder
I couldn’t help but ponder
He was just another man with countless dreams
Would something change on having no light in his eyes

For the world, his dreams might not be much
For he could never think of anything
That we would treat as
 Matters of Consequences

Never did we face anything displeasing
Nor do we know the pain of negligence
We, who were always in the light
Would never know how it feels to be in the dark

His simple, plain dreams of seeing the world
In all those wonderful colours, he had only heard of
Wound sound so stupid to all
Except to those who use their hearts to see.

Those innocent feelings hidden beneath his eyes
That childlike curiosity that sleeps within
Can never be seen
By a man with eyes

But what I fear most,
Is the cold truth
That the world would look darker
if he had eyes

സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .

അയാൾ ഒരു ചിത്രകാരനായിരുന്നു .ആശയങ്ങൾക്ക്‌ നിറം നല്കിയിരുന്നവൻ .സ്വപ്നങ്ങൾക്ക് വർണങ്ങൾ പകരുന്നവൻ . എന്താണ് അയാളെ  ഒരു ചിത്രകാരൻ ആകാൻ പ്രേരിപ്പിച്ചത്   എന്ന് അയാൾക്ക്‌ ഓർമയില്ല. പക്ഷെ നിർജീവമായ വരകൾക്ക്‌ അർത്ഥവും നിറവും നൽകുമ്പോൾ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരമ്മയെ പോലെ അയാളും അഭിമാനിച്ചിരുന്നു.പക്ഷെ എന്നോ എപ്പോഴോ ആ നിമിഷങ്ങൾ നൽകിയിരുന്ന സന്തോഷം അയാൾ മറന്നുവെന്നുവേണം  കരുതാൻ . വഴിയിലെവിടെയോ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരു സഞ്ചാരിയെപോലെ അയാളും  അയാളുടെ സ്വപ്നങ്ങൾ എന്തിനോ വേണ്ടി പണയം വച്ചു .വർഷങ്ങൾ ഒത്തിരി കടന്നുപോയി . സ്നേഹിച്ചവരും സ്നേഹം നൽകിയവരും മണ്ണടിഞ്ഞു. അയാൾ മാത്രം ബാക്കി ആയി.അതാണ് ആ പഴയ സ്റ്റുഡിയോയിലേക്ക് തിരിച്ചു ചെല്ലാൻ അയാളെ പ്രേരിപ്പിച്ചത് .പഴയ ചിത്രങ്ങളെ പൊടി തട്ടി എടുക്കാൻ അയാളെ നിർബന്ധിച്ചത് .ഉപേക്ഷിച്ചു പോയ യജമാനനെ നന്ദിയോടെ കാത്തുകിടക്കുന്ന ഒരു നായയെ പോലെ ആ ചിത്രങ്ങൾ അയാൾക്കായി കാത്തുകിടപ്പുണ്ടായിരുന്നു .ഓർമ്മകളുടെ ആ പണിപ്പുര, സ്വപ്നങ്ങളുടെ ആ നെയ്ത്തുശാല അയാളെ പഴയ അയാളിലേക്ക് കൂട്ടിക്കൊണ്ടു പോയി  .കൊച്ചു കൊച്ചു സന്തോഷങ്ങളുടെ , സങ്കടങ്ങളുടെ , നഷ്ടബോധങ്ങളുടെ ആ ചിത്രങ്ങൾ വിസ്മരിക്കപ്പെട്ടുപോയ ഒരു വസന്തകാലത്തെകുറിച്ചു അയാളെ ഓർമ്മിപ്പിക്കുകയായിരുന്നു. ഓരോ ചിത്രങ്ങളും അയാൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചു. ആ വരകളിൽ അയാള് തന്നെ തന്നെ കണ്ടു. തനിക്കു വന്നു ചേർന്ന പരിണാമം കണ്ടു . ആ വരകളിൽ ഒളിഞ്ഞുകിടന്നിരുന്നത് താനും തൻറ്റെ സ്വപ്നങ്ങളുമാണെന്ന തിരിച്ചറിവ് അയാളുടെ കണ്ണുകൾ നനയിച്ചു . അപ്പോഴാണ് പാതി വരച്ച ആ ചിത്രം അയാളുടെ കണ്ണുകളിൽപെട്ടത്‌ .താൻ മൂലം ലോകം കാണാൻ കഴിയാതെ പോയ ആ ചിത്രം നെഞ്ചോടു ചേർത്ത് അയാൾ പൊട്ടിക്കരഞ്ഞു .ഒരു പക്ഷെ അത് മൗനമായ ഒരു മാപ്പ് അപേക്ഷയാവാം .എടുത്ത തീരുമാനങ്ങളെ ഓർത്തുള്ള കുറ്റബോധമാവാം .
എന്തിരുന്നാലും അല്പം വൈകിയെങ്കിലും ആ ചിത്രത്തിന് ജീവൻ നല്കാൻ അയാൾ തീരുമാനിച്ചു.പണ്ടൊരിക്കൽ വലിച്ചെറിഞ്ഞ ആ ചായങ്ങൾ അയാൾ വീണ്ടും കൈയിലെടുത്തു .നിറം നഷ്ടപ്പെട്ടുപോയ ആ ചിത്രത്തിനും തൻറ്റെ  ജീവിതത്തിനും നിറം നല്കാൻ …

SHE


She was a woman. Not the sort bounded by definitions, but one who wanted to outlive all boundaries. She knew it was not easy as it sounded. Not at least in the world, she was in. But somewhere in the depth of her heart, somewhere in the darkest corners, she was not willing to give up without a fight. There have been times of doubt and fear, but she was certain about one – The regret that would linger if she never really tried. And that kept her going.

She was not too tall, not too short either. She was somewhere in the middle- she was the kind people called the ‘average’. This was the case with both her looks and brain. But to me, she was the finest of people I knew. Sometimes, our eyes fail to see the perfect icing on people because we get too carried away by the cake. This was true with her. Nobody ever really knew what she was capable of. Nobody knew, what she bred and nurtured in her core.

She hid within her the mightiest of all – Something that could completely destroy one with bare hands, something that could burn everything down to ashes. She hid within her words. Words of love, words of hatred, words of tears, words of joy, and words of all genre man could think of. She read every word she could find and believed them with all her life. A nerd, no, she was not one. She was nowhere near a romanticist or realist.  She was a plain lady, who decided to believe in something less stressful and more fun. She was someone who was never really fond of the reality that existed and wanted to define life the way she wanted. She was somebody who was dead set to believe in anything abnormal-like magic. She saw her as somebody just like Alice (Alice in Wonderland), except that she herself was older by years. Shh..!! Keep it a secret; she had waited hours in her wardrobe hoping to end up in Narnia.


But now at the age of 23, she finally realized that those books have meant something more to what she has always inferred. She now understood what the words really told her. She finally stopped waiting for the magic to come discover her. Instead, she set out in search of her own magic. She poured out her words on to the paper and created everything she always wanted to have- sometimes a fantasy land, sometimes a prince charming. She filled them with love, pain, friendship and many others. She filled them with everything she could think of. She has finally become somebody who makes others believe in the oddest of things. Yes… she has become a writer.

FIRST LOVE


Open letter to the person I have always loved, and will continue loving on.. 
Dear first love,
I remember nothing of our first meeting but I am certain that a smile might have crossed my face upon seeing you. From that day onwards, you were always by my side, you were always there watching out for me.You taught me how beautiful it was to be loved. And without me knowing, each time you smiled, I was falling for you hard. Every single time you kissed me, every time you hugged me, I could feel happiness gushing through my blood. And each time you told that you love me, I realised some words would always remain fresh  and could even grow sweeter with  time.

Remember the first time we quarelled and you cried. I saw tears rolling down your cheeks and that’s when I realised anybody’s  tears could hurt me this bad. Every single moment with you had taught me numerous things and life would never have been the same without you.

But today, when you can neither walk or talk, I wonder whether you doubt my love towards you. I am well aware that you had always found utmost pleasure in doing things for me and taking care of me. And I  know you feel terrible not being able to do that for me now. But trust me, I have never loved you for the things you have done for me. I have loved you for  the kind smile you always had,I have loved you for the way you were always there for me. I just loved you  and will keep on loving you .So just continue being that person I could lean on. Just stay still and do nothing.

Dear mother,
With lots of love and hugs
Your daughter