ആത്മാവ് പാടുമ്പോൾ – 4

വിചാരങ്ങൾ വലയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുപിടിച്ചിരുന്നത് ഈ തേൻമാവിനെയാണ്. ഈ മാച്ചുവട്ടിലാണ് രവിയും ഞാനും ആദ്യമായി സംസാരിക്കുന്നത്. കാലങ്ങൾക്കപ്പുറം പിന്തിരിഞ്ഞ് നോക്കുമ്പോൾ  ആ മാച്ചുവട്ടിലെ ഓർമ്മകളത്രയും ആ  കൂട്ടുകാരനിലും അവന്റെ വർത്തമാനങ്ങളിലും ഒതുങ്ങി നിൽക്കുന്നു. പ്രിയപ്പെട്ടത് എന്നതിന്റെ പൊരുൾ അവന് മുമ്പും ശേഷവും വല്ലാതെ മാറിയിരിക്കുന്നു. അവനെ പറ്റി ചേരാതെ, എനിക്ക് മാത്രമായി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നൽ .എന്റെ ഓർമ്മകൾക്ക് പോലും അവൻ തുല്യ അവകാശി പോലെ.. ആ ചിന്ത എന്ത് കൊണ്ടോ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.  എത്ര വിചിത്രമാണല്ലേ…  ഒടുവിൽ മനുഷ്യന് […]

ആത്മാവ് പാടുമ്പോൾ – പാർട്ട് 3 , രവി – കമല

2020 ജനുവരി 3. നീ മരിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് കൊല്ലം. മനുഷ്യനെ മണ്ടനാക്കുന്ന ചില നിയമങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയിട്ടില്ല, രവി. ലോകവും മനുഷ്യരും ചിന്താഗതികളും എല്ലാം ഏറെക്കുറെ ഒരേപോലെ; ഞാനും . നമ്മുടെ ആ പഴയ മരച്ചുവട്ടിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഞാൻ നഗരജീവിതം മതിയാക്കി തറവാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണ്. നഗരം വല്ലാതെ മടുപ്പിക്കുന്നു. ഇവിടെയാവുമ്പോൾ ഈ കാറ്റും, പുഴയും, മരങ്ങളും… നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ? പണ്ട് പല വട്ടം നിർബന്ധിച്ചിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്ത എനിക്കിത് എന്ത് പറ്റിയെന്ന് […]

ആത്മാവ് പാടുമ്പോൾ – Part 2 , രവി-കമല

ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു. മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം. <“Ravi Calling…..” > പിന്നെ പതുക്കെ ഫോണെടുത്തു… “കമല……”   മറുതലയ്ക്കൽ നിന്ന് ഒരു സ്വരം “ഉം……”    വൈമനസ്യത്തോടെ ഒരു മറുപടി “എന്തേ?..” […]

ആത്മാവ് പാടുമ്പോൾ – ഭാഗം ഒന്ന്

ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത് ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും. ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി കാലത്തെ നാട് സന്ദർശനത്തിന് പുതിയൊരു മാനവും അർത്ഥവും കൈവന്നത് 13 വർഷം മുൻപുള്ള […]

ഒരു ഇറച്ചി കട

ഇട്ടിക്കൽ കുടുംബം അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഇറച്ചിവെട്ടുകാരായിരുന്നു. കൈമാറി വന്നിരുന്ന കുല തൊഴിലിൽ അഭിമാനം കൊണ്ടിരുന്നു എങ്കിലും ഇട്ടിക്കൽ എന്ന് മനോഹരമായ കുടുംബപേര് ഉപേക്ഷിച്ച്  നാട്ടുകാർ ഇറച്ചി തോമ എന്ന് വിളിച്ച് തുടങ്ങിയപ്പോഴാണ് പ്ലസ്ടുവിൽ പഠിക്കുന്ന എന്നെ അപ്പച്ചൻ മുറിയിലേയ്ക്ക് വിളിപ്പിക്കുന്നത്. അധികം മുഖവരയില്ലാതെ അപ്പച്ചൻ കാര്യത്തിലേയ്ക്ക് കടന്നു, “ടാ മോനെ, ഈ കാലത്ത് കാശുണ്ടായിട്ട് മാത്രം കാര്യമില്ലട ഉവ്വെ, നല്ല പേരും വേണം. നിനക്ക് താഴെ ഒരു പെൺക്കൊച്ചാ വളർന്നു വരുന്നേ.അതുക്കൊണ്ട് നിന്നോട് ചോദിക്കാതെ ഈ അപ്പച്ചൻ ഒരു തീരുമാനമെടുത്തു. നിന്നെ ഞാൻ […]

If I knew the real you – Confused_Thinker

This is in memory of a friend and this is the first time I am recording something I wrote. Please spare me for the low quality and pronunciation and kindly give me suggestions. Hope you guys will like it – Annu Books and movies taught me  No meetings are meaningless And may be that’s why  I kept going back to […]

ആരോടൊപ്പം?!!

ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള  നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം .  രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു  അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ […]

സ്വപ്നങ്ങളിലേക്കുള്ള അകലം

     26  മെയ്________ . വർഷം പരാമർശിക്കുന്നില്ല .കാലത്തെ അതിജീവിക്കുന്നപ്രതിഭാസങ്ങളുടെ പട്ടികയിൽ ഇതും ഉൾപെടുത്തേണ്ടിവരും എന്നാണ് എൻറ്റെ  അനുമാനം .പതിവുപോലെ ഏഴരമണിയോടെ പല്ല്  തേച്ച് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോളാണ് കസിൻറ്റെ കോൾ …”ഡീ..നമുക്കിന്ന് പടത്തിന് പോയാലോ .വെള്ളിയാഴ്ച ഒത്തില്ലല്ലോ .പാലാ യുവറാണിയിൽ ടോവിനോയുടെ പുതിയ പടമാണ് .നീയുണ്ടോന്നറിഞ്ഞാൽ  ജെനിയോട് കൂടി പറയാമായിരുന്നു .” അപ്പോഴാണ് സിനിമ കാണാനുള്ള പൂതി  എൻറ്റെ മനസ്സിലും  ഉണർന്നത് .തലേ ആഴ്ചയേ ഹൈകമ്മീഷണറുടെ അനുമതി വാങ്ങി വച്ചിട്ടുണ്ടായിരുന്നു .എങ്കിലും ഒരു അവസാനനിമിഷ ഉറപ്പിനായി ഞാൻ എൻറ്റെ അപ്പനായി ചുറ്റും […]

A LETTER FROM THE BATTLEFIELD

It seems like yesterday that I saw her standing on the hill waving that white handkerchief. The day I left my hometown, the day on which I dared not to look back. She was the woman of my life. The one I had always loved. Very few people are fortunate enough to marry their first love and I am one […]

The Blindman’s Dream

His days and nights were both blackBut the world never cut him any slackHe was constantly in the darkBut his mind was brighter than any spark We had met more than onceBut for him, I was just another oneIn the dead, but  beautiful eyes of hisI always sensed some unknown fright Never did I hear him complainNor did I see […]