നേരമ്പോക്ക്
പാത്രം പോലെ ആണെന്നേ.എന്ന് വച്ചാൽ സൂക്ഷിച്ചു ഹാൻഡിൽ ചെയ്തില്ലെങ്കിൽ ‘ഠിം’ താഴെ വീണ് തീരും.പക്ഷെ സൂക്ഷിക്കണം എന്ന് പറയുമ്പോ…..അതിപ്പം എങ്ങനെയാ…..??
ആ…ആർക്കറിയാം…അതിന് ആദൃം ഒരുത്തരം കണ്ടെത്തണം.Yes,an answer to a very important question,”WHAT IS LIFE?”
ഞമ്മളിപ്പം ആകെ പെട്ടിരിക്കാണല്ലോ ഖടിയേ….നിങ്ങൾ ചോയിച്ചത് പെരുത്ത് കട്ടിയുള്ള ചോദൃം തന്നെ.ജീവിതം എന്താന്ന് ഒക്കെ ചോയിച്ചാൽ…..ഇതിപ്പം ആകെ പുലിവാലായല്ലോ എന്റെ റബ്ബേ….അല്ല..പെട്ടെന്ന് എന്താ ഇങ്ങനൊക്കെ..അബു ചോദിച്ചു.അബു ചോദിച്ചത് നേരാ,പെട്ടെന്നിപ്പം എന്താ ഇങ്ങനൊക്കെ തോന്നാൻ…ആ തനിക്കുമറിഞ്ഞുകൂടാ.വെറുതെ വരുന്നവരെയും പോണവരെയും നോക്കി ഇരുന്നപ്പോ…
സന്ധ്യമയങ്ങി കഴിയുമ്പോ ഒരു സിഗരറ്റുകുറ്റിയും വലിച്ചു കൈലിമുണ്ടുമുടുത്ത് നാൽ കവലയിലൂടെ പോണവരെയും വരുന്നവരെയും നോക്കിയിരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ക്ഷീലമല്ല .10 പാസ്സായപ്പോൾ തൊട്ടുള്ളതാ ..പക്ഷെ അന്നും ഇന്നും തമ്മിൽ എന്തൊക്കെ മാറ്റങ്ങൾ .കൊല്ലം എത്രയങ്ങു കടന്നു പോയി .അന്നത്തെ പൊട്ടപയ്യനിൽ നിന്ന് ഇന്നത്തെ തന്നിലേക്കുള്ള വളർച്ച അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി .എല്ലാം ഒരു മായാജാല കഥ പോലെ .ഇന്നിപ്പോൾ താൻ വലിയൊരു വിദേശകമ്പിനിയിൽ ജോലി ചെയ്ത് പണ്ടെന്നോ കണ്ട സ്വപ്നങ്ങൾ യാത്ഥാർഥൃങ്ങൾ ആക്കുന്നു .പക്ഷെ ഒരു വിദേശകമ്പിനിയുടെയും ശീതികരിച്ച മുറിയോ ,ആംഗ്ലേയൻ ഭാഷയിൽ സംസാരിക്കുന്ന ആഷ് പോഷ് സുഹൃത്തുക്കളോ സലിം ഇക്കയുടെ പീടികയുടെ മുന്നിൽ ഇരുന്നു അബുവിനോട് സൊറ പറയുന്നതിനൊപ്പം സന്തോഷം തന്നിട്ടില്ല.ഈ സൊറ പറച്ചിലിനിടയിൽ എങ്ങു നിന്നോ എവിടെ നിന്നോ കേറിയതാണ് ഈ നാശം പിടിച്ച ചോദ്യം.
ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു .അന്ധകാരത്തോടൊപ്പം എങ്ങും നിശബ്ദതയും പരക്കുന്നു .എന്തിനെ കുറിച്ചെങ്കിലും ഓർത്തു വട്ടവൻ നല്ല best atmosphere ആണ് ഈ ഇരുട്ടും നിശബ്ദതയും ഒക്കെ.നമ്മുടെ ചുറ്റിലും ആരുമില്ല എന്ന തോന്നലുണ്ടാവും.കാര്യം ഭ്രാന്താണെങ്കിലും ജീവിതത്തെ ചോദ്യം ചെയ്യുന്നവരിൽ അധികവും ഒരിടത്തും എത്തിയിട്ടില്ല എന്നത് വാസ്തവം ആണെങ്കിലും വേറെ പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തതുകൊണ്ട് ഇതുവരെ സഞ്ചരിക്കാത്ത ആ പുതിയ വഴിയിലൂടെ ഒന്ന് പോയി നോക്കാം എന്ന് തന്നെ അയാൾ നിരീച്ചു .അതെ ,എന്താണീ ജീവിതം ?.എന്താണതിന്റെ ലക്‌ഷ്യം?
എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഒരു യാത്ര.പക്ഷെ യാത്ര തുടങ്ങുമ്പോൾ യാത്ര തുടങ്ങുന്നവനു പോലും അറിഞ്ഞുകൂടാ എങ്ങോട്ടാണെന്ന് ..ഒന്നാം ക്ലാസ്സിൽ വള്ളി നീക്കറുമിട്ട് പള്ളിക്കൂടത്തിൽ പോയപ്പോൾ താൻ വിചാരിച്ചോ ഭാവിയിൽ ബീഡി കുറ്റിയും വലിച്ചു പെരുവഴിയിലും വായിനോക്കി ഇരുന്നു ഇങ്ങനെയെല്ലാം ചിന്തിച്ചു കൂട്ടുമെന്ന് .ഏയ് ..never ..പോട്ടെ..തന്റെ അച്ഛനും അമ്മയും തന്റെ മകന്റെ ഭാവി ഇങ്ങനൊക്കെ ആയിത്തീരുമെന്നു സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല.ഇതൊക്കെ എങ്ങനെയോ കാലത്തിന്റെ പോക്കിൽ സംഭവിച്ചതാണ്.പണ്ട് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതിയതെല്ലാം ഇന്ന് അപ്രധാനങ്ങൾ ആയി മാറിയിരിക്കുന്നു.പന്ത്രണ്ടാം വയസ്സിൽ ആദ്യമായി ഒരു സൈക്കിൾ വാങ്ങിയപ്പോൾ ഇതിൽ പരം ഒരു സന്തോഷവും തനിക്കിനി ഈ ജീവിതത്തിൽ കിട്ടാനില്ല എന്ന് കരുതിയ മണ്ടത്തരത്തെയോർത്തു അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. പത്തിൽ വെച്ച് ആദ്യമായി മുണ്ടുടുത്തത് ,പന്ത്രണ്ടിൽ വെച്ച് പൊടി മീശ മുളച്ചത്,കോളേജിൽ വെച്ച് കൂടെ പഠിച്ച ലീനയ്ക്കു പ്രേമലേഖനം കൊടുത്തത് .അങ്ങനെ പിന്നീടങ്ങോട്ട് എത്രയെത്ര കാര്യങ്ങൾ .എല്ലാം ഇന്നലെ നടന്നതുപോലെ തോന്നുന്നു .സത്യത്തിൽ ഈ കാര്യങ്ങൾക്കൊക്കെ തന്റെ ഇന്നത്തെ ജീവിതവുമായി എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഇപ്പോൾ തനിക്കു ഉത്തരമില്ല.ഇവയൊക്കെ എന്തിനു സംഭവിച്ചു എന്ന് ചോദിച്ചാലും തനിക്കറിഞ്ഞു കൂടാ .തന്റെ ഇത്ര വരെയുള്ള ജീവിതം ഒരു സിനിമ ആക്കി വേറൊരാളെ കാണിച്ചാൽ അയാളെ സംബന്ധിച്ചിടത്തോളം ഈ സംഭവങ്ങൾ ഒന്നും പ്രാധാന്യം അർഹിക്കുന്നവ ആകണമെന്നില്ല.പക്ഷെ തനിക്കവ എല്ലാം വില മതിക്കാനാവാത്ത ഓർമ്മകളാണ് .ഇപ്പോൾ അയാൾക്ക് തോന്നുന്നത് ഈ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും കാണുന്നതും പരിചയപെടുന്നതുമായ ഓരോ വ്യക്തികളും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.നമുക്കാർക്കും മനസിലാവാത്ത ഒരു അദൃശ്യമായ ഒരു കണ്ണി ഇവയെല്ലാം അന്യോന്യം ബന്ധിപ്പിക്കുന്നു .ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ഒരു ക്യാമറയിൽ
ഒപ്പിയെടുത്തു പ്ലേ ചെയ്താൽ ഇത് മനസിലാക്കാൻ സാധിക്കുമെന്ന് അയാൾക്ക് തോന്നുകയാണ്.അതെ,ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിനും തിരിച്ചറിയപ്പെടാതെ നന്മ നിറഞ്ഞ ഒരു ലക്‌ഷ്യം.പക്ഷെ ഇതൊക്കെ എത്ര പേര് തിരിച്ചറിയുന്നു,നാം എന്തൊക്കെ ചെയ്താലും പ്രവർത്തിച്ചാലും വിധി എന്ന രണ്ടക്ഷരത്തെ തടുക്കാനാവില്ല.അത് പ്രകൃതി നിയമമാണ്.ഇത് തിരിച്ചറിയാതെ എല്ലാവരും പരസ്പരം പഴിചാരുന്നു,കുറ്റം ചുമത്തുന്നു .മറ്റൊരാളെ ചവിട്ടി താഴ്ത്തി എന്തൊക്കെയോ നേടിയെടുക്കാൻ ശ്രമിക്കുന്നു.എന്തിനു വേണ്ടി..ഈ പ്രവണതയിൽ നിന്ന് വേറിട്ട് നിൽക്കുന്നവരെ സമൂഹം ഭ്രാന്തൻ എന്ന് മുദ്രകുത്തുന്നു .സ്വപ്ന ജീവികൾ എന്ന് വിളിച്ചു ആക്ഷേപിക്കുന്നു.മണ്ടൻ സിദ്ധാന്തങ്ങളും വിപ്ലവകരമായ ചിന്തകളും എന്ത് നേടി തന്നു എന്ന് പരിഹസിക്കുന്നു.അതെ,ഈ ലോകം ചിന്തിക്കുന്നവർക്ക് വേണ്ടി ഉള്ളതല്ല .മറിച്ചു ചിന്തകൾ മരവിപ്പിച്ചു പ്രായോഗികത കുത്തി നിറച്ചു തലച്ചോറ് വീർപ്പിക്കുകയും മനസ്സ് ചുരുക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് .
രവി..ഡാ പഹയാ ,രാത്രിയായി എന്നുള്ള അബുവിന്റെ വിളി ആണ് അയാളെ തന്റെ മനോരാജ്യങ്ങളിൽ നിന്നുണർത്തിയത് .കത്തി തീരാറായ സിഗരറ്റ് വഴിയിലേക്ക് വലിച്ചെറിഞ്ഞ്,ഒരു ചെറു പുഞ്ചിരിയോടെ നമുക്ക് പോയേക്കാം എന്ന് പറഞ്ഞു ആയാൾ പതുക്കെ തന്റെ കൂട്ടുകാരനോടൊപ്പം സ്വന്തം വീട്ടിലേക്കു തിരികെ നടക്കുന്നു.വലിച്ചെറിഞ്ഞ സിഗരറ്റിനൊപ്പം സ്വന്തം ചിന്തകളും അയാൾ അവിടെ ഉപേക്ഷിച്ചു .കത്തിയമരുന്ന സിഗരറ്റിനൊപ്പം തന്നെ തന്റെ ചിന്തകളും കത്തിയമരട്ടെ എന്ന ചിന്തയോടെ .പക്ഷെ തീയണഞ്ഞ ആ സിഗരറ്റ് കുറ്റിയുടെ അവശിഷ്ടം പോലെ ആ ചിന്തകളും ആ വഴിയരികിൽ പൂർണത ഇല്ലാതെ കാത്തുകിടക്കുന്നു .എന്നെങ്കിലും ആരെങ്കിലും തങ്ങളെ വീണ്ടെടുക്കും എന്ന പ്രതീക്ഷയോടെ .
POTRAIT
HOPE
Here I am ,lost in the woods
Wondering what might have gone wrong
Yesterday,I had hundreds around me
And there were many until this very moment
Where is everybody?I wonder
Where have they left me?I ponder
This moment,this very moment
When I am going through all this torment
I looked around and find nobody
To lean on,I needed just anybody
But here I was in the thick dark forest
Not knowing which way I should take
I looked ahead,there was nothing but trees
I looked back there was nothing but trees
Trees both big and small and
All kind of vegetation you could ever think of
I cried out loud,I called out names
And tried almost every means
But all I could hear was my own echoes
I was left alone with my own efforts
Still I walked with all my might
In hope of finding a light
Even if I had none by my side
I thought I should never slide
So I decided to walk alone
On this difficult trail of life
I walk and walk and walk and walk
And the path never seemed to halt
I walked nearly for an hour
And found myself growing weaker
I cried for help,but still no answer
The last flame of hope,flickered and went off
I looked ahead again and Now I see
A faint trace of footprint on the trail
Had no idea about whose it could be
But still decided to try my fate
I followed the footprints in the woods
Wondering who would jump out revealing the hood
I walk a little and saw a light,
I realise I have finally reached the end
I roamed around to find the one(owner of footprints)
I looked around and found none
Whose could it be when I had none
And my heart already knew the answer
THE END
നിധിവേട്ട

ശുഭം
“TO YOU,WITH LOVE”

When nothing goes right
And my heart feels tight
I hear a voice
That urges me to fight
Lot of things left unspoken
Good old times still unforgotten
Eventhough my heart is broken
Let me keep our memories as a token
Yet another winter night
And I still couldn’t smile bright
The brooding silence of the dead,fled
Hearing the voices in my head
When happiness in life just leave
And a strange sound gives you the will to live
You wonder who could it be
And feel it’s just me
I take a paper and my dear pen
And note down all I felt then
The clock struck ten
And I quietly left for my den
As I left,the thoughts I bled
Wet with tears I have shed
Flows along the paper sheet
And rephrases itself to a verse
In the morning,I found all words in red
As if written in blood
The paper smelled of warmth and love
And I wondered how
I decided to believe in magic
So happy that the end doesn’t seem tragic
Meanwhile my mom stood behind the curtain, smiling
With her fingers still bleeding…
Love..What is it??
“BEAUTY OF THE SHADOWS”
ഓർമ്മകളിലെ ആ ബസ്സ് യാത്ര
അയാളെ ആദ്യമായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് എന്ന് മുതലാണെന്നു ഓർമ്മയില്ല .എന്തിരുന്നാലും രോമങ്ങൾ തിങ്ങി വളർന്ന അയാളുടെ മുഖത്തിലെ കറുത്ത കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു .
വീട്ടിലെയും സ്കൂളിലെയും ബഹളത്തിനിടയിൽ നിന്ന് അല്പം ആശ്വാസം കിട്ടുന്നത് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്കും വൈകുന്നേരം തിരിച്ചുമുള്ള ബസ് യാത്രയിലാണ് .പുറംമോടികളില്ലാത്ത പച്ചയായ ജീവിതത്തിൻറ്റെ നേർക്കാഴ്ചയാണ് ബസ്സിൻറ്റെ ജനലഴിയിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണാൻ കഴിയുന്നത് എന്ന് പലപ്പോഴും തോന്നിട്ടുണ്ട് .ഇങ്ങനെ സുഖമമായ ഒരു ബസ് യാത്രയായിരുന്നു ജീവിതമെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട് .ഒരു പക്ഷെ ആ ആഗ്രഹത്തിന് ആക്കം കൂട്ടിയതിൽ ആൽത്തറയിലെ ആ രണ്ടു അന്തേവാസികൾക്ക് വലിയ പങ്ക് തന്നെയുണ്ടെന്ന് പറയേണ്ടിരിക്കുന്നു .ഒന്നും അവരെ ബാധിച്ചിരുന്നില്ല.ഒന്നിനെയും കൂസാതെ ഉള്ള കാലത്തെയും സമയത്തെയും വകവെയ്കാതുള്ള അവരുടെ ജീവിത ശൈലി പലപ്പോഴും എന്നെ കുശുമ്പുപിടിപ്പിച്ചിരുന്നു .
ക്ഷീണിച്ചു ഉണങ്ങിയ ശരീരം.എണ്ണ തേച്ചു മിനുക്കാനോ ചീകി ഒതുക്കാനോ പണിപ്പെടാത്ത അങ്ങിങ്ങു നരച്ച മുടി.ചളി പിടിച്ച ഷർട്ടും കീറിപ്പറിഞ്ഞ കള്ളിമുണ്ടും ധരിച്ച അയാളുടെ ഒപ്പം എപ്പോഴും തവിട്ടു നിറമുള്ള ഒരു നായയും ഉണ്ടായിരുന്നു .ചില ദിവസം രാവിലെ ഇരുവരും കെട്ടിപിടിച്ചുറങ്ങുന്നതു കാണാം .ചില ദിവസങ്ങളിൽ അവർ പ്രാതൽ പങ്കിടുന്നതും .ആരും അവരെ ശ്രദ്ധിക്കാറില്ല.കണ്ട ഭാവം നടിക്കാറില്ല.അവരും തിരിച്ചങ്ങനെയാണ്.അവരുടേതായ ലോകത്തിൽ അവർക്കു ശരിയെന്നു തോന്നുന്നത് ചെയ്തു അവരും ജീവിച്ചു .
ഒരു ദിവസം നോക്കിയപ്പോൾ പൊട്ടിയ ഒരു കണ്ണാടി ചില്ലിലൂടെ സ്വന്തം പ്രതിബിംബം നോക്കി ഉറക്കെ ചിരിക്കുകയാണ് അയാൾ അയാളുടെ ചുറ്റും വാലാട്ടിക്കൊണ്ടു ആ നായയും ഓടുന്നുണ്ട്.ചിലർ മാറി നിന്ന് അയാളെ പരിഹസിക്കുന്നത് ഞാൻ കണ്ടു.ചിലരുടെ കണ്ണുകളിൽ സഹതാപം .ചിലർ ഇതൊന്നും താങ്കളെ ബാധിക്കുന്നില്ല എന്ന മട്ടിൽ മുഖം തിരിച്ചു നടന്നകലുന്നു .വേറൊന്നും കാണാൻ അനുവദിക്കുന്നതിനു മുൻപ് ബസ് ആൽത്തറ വിട്ടു മുന്നോട്ടുപോയിരുന്നു.വട്ടു തന്നെ.ഞാൻ മനസ്സിലുറപ്പിച്ചു .പതുക്കെ ജനലഴിയുലൂടെ പുതിയ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു .വൈകുന്നേരം നോക്കിയപ്പോൾ ആൽത്തറയിൽ ഇരുന്നു ധ്യാനിക്കുകയാണ് ആ ഭ്രാന്തൻ.അയാളുടെ പ്രിയപ്പെട്ട നായയും അടുത്ത് തന്നെയുണ്ട്.അയാളുടെ മുഖത്തേക്ക് നോക്കി വളരെ ഗൗരവത്തോടെ ഇരിക്കുകയാണ് അത്.ആ രംഗം കണ്ടപ്പോൾ എൻ്റ്റെ മനസ്സിൽ ചിരി പൊട്ടി.അവർ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ഞാൻ തലതിരിച്ചു അവരെ തന്നെ നോക്കികൊണ്ടിരുന്നു.വീട്ടിലെത്തുന്നതുവരെ ആ രംഗമായിരുന്നു മനസ്സിൽ .വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പരിഭവം പറച്ചിലിനിടയിൽ അവര് മുങ്ങിപ്പോയി എന്ന് തന്നെ വേണം പറയാൻ .
പിന്നീടങ്ങോട്ട് എൻ്റ്റെ പതിവ് ബസ് യാത്രയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങളായി അവര് മാറി.അവരെ കാണാത്ത ദിവസങ്ങളിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപെട്ടു തുടങ്ങി .അരുമല്ലെങ്കിലും പതുക്കെ എൻ്റ്റെ ആരൊക്കെയോ ആയി അവര് മാറി.
ദിവസം കഴിയും തോറും അയാൾ വെറും ഒരു ഭ്രാന്തനല്ലെന്ന തോന്നൽ മനസ്സിൽ ശക്തമായി തുടങ്ങി.അയാൾക്ക് സ്വന്തമെന്നു പറയാൻ അഖേയുള്ളതു തവിട്ടു നിറമുള്ള നായയും കീറിപ്പറിഞ്ഞ ഷർട്ടും കള്ളിമുണ്ടുമാണ്’.പക്ഷെ ഒരു ദിവസവും അയാളുടെ മുഖത്ത് വിഷാദഭാവം നിഴലിക്കുന്നത് ഞാൻ കണ്ടിട്ടില്ല .ചിലപ്പോൾ കണ്ണാടി ചില്ലിലൂടെ തന്നെ തന്നെ നോക്കി ചിരിക്കുന്നു.മറ്റു ചിലപ്പോൾ ആൽമരത്തിനു ചുറ്റും നൃത്തം വെക്കുന്നു.ഉറക്കെ പാട്ടുപാടുന്നു .നായയ്‌ക്കൊപ്പം കളിക്കുന്നു.അങ്ങനെ പ്രത്യേകിച്ച് ഒരു പണിയുമില്ലെങ്കിലും എപ്പോഴും എന്തിലെങ്കിലും വ്യാപൃതനാണ് അയാൾ.പരിഭവങ്ങളില്ല പരാതികളില്ല .വൈകുന്നേരങ്ങളിലുള്ള അയാളുടെ ധ്യാനം ഒരു പക്ഷെ പുതിയൊരു ദിവസം കൂടി നൽകിയ സർവ്വേശ്വരനോടുള്ള നന്ദി പ്രകാശനം ആവാം .ഒന്നാലോചിച്ചു നോക്കിയാൽ നമ്മൾ സാധാരണ മനുഷ്യനേക്കാൾ എത്രയോ മടങ്ങു ഉയരത്തിലാണ് അയാൾ .ശരിക്കും അയാൾക്കാണോ അതോ നമുക്ക് വ്യാഖ്യാനിക്കാൻ കഴിയാത്ത അയാളുടെ പ്രവർത്തികളെ ഭ്രാന്തെന്ന് മുദ്രകുത്തുന്ന നമുക്കാണോ കുഴപ്പമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു .
ആഴ്ചകളും മാസങ്ങളും കടന്നുപോയി.ആ മനുഷ്യൻറ്റെ ദിനം തോറും മാറി വരുന്ന ചേഷ്ടകളെ പറ്റി ചിന്തിച്ചു സമയം കളയുന്നത് എൻ്റ്റെ വിനോദമായി മാറിക്കഴിഞ്ഞിരുന്നു .പക്ഷെ ഒരിക്കലും തൃപ്തിയുള്ള ഒരുത്തരത്തിൽ ഞാൻ എത്തിച്ചേർന്നില്ല .എന്നെങ്കിലും എന്റ്റെ സംശയങ്ങൾക്കുള്ള മറുപടി അയാളിൽ നിന്ന് തന്നെ ചോദിച്ചറിയണമെന്നു ഞാൻ നിശ്ചയിച്ചിരുന്നു .
ആൽത്തറയുടെ അടുത്ത് ബസ് എത്തിയപ്പോൾ പതിവുപോലെ അന്നും ഞാൻ ജനലഴിയിലൂടെ എൻ്റ്റെ സുഹൃത്തുക്കൾക്കായി കണ്ണോടിച്ചു .പക്ഷെ ചിരിച്ചുകൊണ്ടിരുന്ന അയാൾക്ക് പകരം എൻ്റ്റെ കണ്ണുകളെ കാത്തിരുന്നത് ചെറിയ ഒരാൾക്കൂട്ടവും മലർന്നു കിടക്കുന്ന അയാളുടെ ശരീരത്തിനരികെ കാവൽ നിൽക്കുന്ന ആ നായയെയും ആണ് .എന്നെ വല്ലാതെ ആകർഷിച്ച തിളക്കം നിറഞ്ഞ കണ്ണുകൾക്ക് ജീവനില്ലാതെ ആയിരിക്കുന്നു .എൻറ്റെ കണ്ണിൽ നിന്നും ഇറ്റു വീഴും കണ്ണീരിനെ വകവയ്ക്കാതെ ബസ് അതിൻറ്റെ പതിവ് യാത്ര തുടർന്നു .
എൻ്റ്റെ ഉള്ളിൽ ഇരച്ചുകേറിയ നഷ്ടബോധത്തിൻറ്റെ കാരണം അന്നും ഇന്നും എനിക്ക് മനസിലായിട്ടില്ല .ഒരു പക്ഷെ ഞാനെന്ന വ്യക്തി അയാളെ ശ്രദ്ധിച്ചിരുന്നു എന്നുപോലും അയാള് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല .പിന്നീടൊരിക്കലും ആ ബസ് യാത്രയ്ക്ക് പഴയ ഒരു അർത്ഥം കൈവന്നതായി തോന്നിട്ടില്ല .കാലം മായ്ക്കുന്ന മുറിവുകളോടൊപ്പം പുതിയ ഒരു അദ്ധ്യായം കൂടി.
You And Me
Love..
Thought it was just another lie
Never wanted to give it a try
But a single smile has changed my life
Life has suddenly taken a hike
Why do I like you?
I have always wondered
Doubtless,You are pretty,smart and witty
But trust me,I have seen many
All I know is…..
My heart beats faster,unlike the rest
Every single time our eyes meet
That made me realize you were special
And gave me courage to walk down the aisle
Now….
Living with you,everything seems fine
All I want now is to freeze this time
Thinking about how you become mine
My heart keep humming a song that rhyme
Till the day I die,please be by my side
My heart cries,even if it hurts my pride
On this day,I have nothing else to say
Its just “Thank You” for being my girl