ഒരു കുഴിവെട്ടുകാരൻറ്റെ കഥ

അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ  തൻറ്റെ  ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ  വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ  എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും […]

ഇതൊരു പ്രണയകാവ്യമാണ് .പാതി വഴിയിൽ ശ്വാസം നിലച്ച ,ജീവൻ അകന്നു പോയ  ഒരു പ്രണയ കാവ്യം.ഈ കാവ്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നില്ല  മറിച്ചു നമ്മളെ ഉണ്ടായിരുന്നുള്ളു .പക്ഷെ സ്വരചേർച്ച ഇല്ലാതെ പാതി മുറിഞ്ഞുപോയ പാട്ടുപോലെ നമ്മളും എന്നോ എവിടെവെച്ചോ   മുറിഞ്ഞു പോയി .അകന്നിരിക്കുന്ന കണ്ണികൾ എങ്കിലും നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം തുടിക്കുന്നു.തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു .ഇനി ഒരിക്കലും ഈ കാവ്യം പൂർണ്ണമാവില്ല  എന്നതാണ് യാഥാർത്ഥ്യം   .പക്ഷെ അപൂർണമായ  ഈ കാവ്യം എന്നും എൻറ്റെ ഹൃദയത്തിൽ മായാതെ […]

നിശബ്ദപ്രണയം

വെളിച്ചത്തിന്‍റെ ലോകത്തിലെ രാജകുമാരി അന്ധകാരരാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുന്നു.ഇരുളടഞ്ഞ ആകാശത്തിലൂടെ സ്വര്‍ണ്ണതേരില്‍ യാത്ര ചെയ്യുന്ന രാജകുമാരനെ അവള്‍ എന്നും ആരാധനയോടെ നോക്കിനില്‍ക്കുമായിരുന്നു.കറുത്തവാവ് അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.വെളിച്ചത്തിന്‍റെ പുത്രിയായിരുന്നെങ്കിലും രാത്രി ഒരിക്കലും അവസാനിച്ചില്ലെങ്കില്‍ എന്നവള്‍ ആശിച്ചു.തന്‍റെ പ്രണയം ഒരിക്കലും പൂവണിയില്ല എന്നവള്‍ക്കറിയാം.അവള്‍ ഒന്നും ആഗ്രഹിക്കുന്നില്ല.ഒന്നുംതിരിച്ച് പ്രതീക്ഷിക്കുന്നില്ല.വെളിച്ചത്തിന് ഒരിക്കലും അന്ധകാരത്തിനോട് അടുക്കാന്‍ കഴിയില്ല.ഒന്ന് മറ്റൊന്നിന്‍റെ നാശത്തിലേ കലാശിക്കു എന്ന തിരിച്ചറിവ് അവളെ നിരന്തരം മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുന്നു.സ്വന്തം സ്നേഹം തുറന്നു പറയാന്‍ കഴിയാതെ അവള്‍ ഇന്നും അന്ധകാരരാജകുമാരനെ ആദരവോടെ നോക്കിനിൽക്കുന്നു .കറുത്തവാവിനെ ഇന്നും പ്രണയിക്കുന്നു.