ശരി? തെറ്റ്? ജീവിതം?

സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം ഇത്രയ്ക്കങ്ങ് മോശമാവില്ല എന്ന് അയാള്‍ക്ക് തോന്നുകയാണ്.ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല.ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റാവണമെന്നും ഇല്ല.അങ്ങനെയെങ്കില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ എന്താണ്?ഈ ചുരുങ്ങിയ ജീവിതത്തില്‍ സ്വന്തം സന്തോഷത്തിനോ അപരന്‍റെ സന്തോഷത്തിനോ പ്രാധാന്യം നല്കേണ്ടത്?ഉത്തരം തീര്‍ച്ചയില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ തീര്‍ത്ത ചങ്ങല കൊണ്ട് ബന്ധനത്തിലാണ് മനുഷ്യന്‍.ഈ ചങ്ങല ഭേദിക്കാന്‍ കഴിയാത്തടത്തോളം മനുഷ്യന് സ്വന്തം ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവില്ല എന്ന നിഗമനത്തില്‍ ഒടുവില്‍ അയാള്‍ എത്തിചേര്‍ന്നു.പക്ഷേ ഇതിന്‍റെ ആയുസ്സും യഥാര്‍ത്ഥ ശരി കണ്ടുകിട്ടുന്നിടത്തോളം ‍കാലം മാത്രം.അത് […]

ചിതറിയ ചിന്തകൾ :”കണ്ണുനീർതുള്ളികളെ നിങ്ങള്ക്ക് വിട”

മഴ തോർന്ന മാനവും മാനത്ത് വിടർന്ന മഴവില്ലും എന്നുംഓർമ്മയിൽ  നിറം മങ്ങാതെ  ഉണ്ടാവുമെന്നു  കരുതിയതാണ്.കവിഞ്ഞൊഴുകുന്ന പുഴയും യൗവനത്തിലെ പ്രിയസഖിയായിരുന്ന മരത്തണലും   എന്നും ഓർമ്മയിൽ പച്ചവിരിച്ച് നില്പുണ്ടാവും എന്ന് നിരീച്ചതാണ് .പക്ഷെ നിറം മങ്ങിയ തുണിയിൽ തുന്നി ചേർത്ത ചിത്രവേല പോലെ ഇന്ന് തന്റ്റെ ഓർമ്മകൾക്ക് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു .ഓർമ്മകൾക്കും ജരാനരകൾ ബാധിച്ചിരിക്കുന്നു. അവൾ പഴയകാലത്തെ കുറിച്ച് ഓർത്തു .ഏഴ് വയസ്സുകാരി  പാവാടക്കാരിയിൽ അച്ഛൻ സമ്മാനിച്ച വർണ്ണകടലാസ്സിൽ തീർത്ത പട്ടം ആദ്യം സൃഷ്ടിച്ചത് ഒരു കൗതുകം ആയിരുന്നു .സ്വന്തം പട്ടം കാറ്റിന്റ്റെ ദിശയിൽ പറന്നുയരുന്നത് കണ്ടപ്പോൾ […]

നിശബ്ദപ്രണയം

വെളിച്ചത്തിന്‍റെ ലോകത്തിലെ രാജകുമാരി അന്ധകാരരാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുന്നു.ഇരുളടഞ്ഞ ആകാശത്തിലൂടെ സ്വര്‍ണ്ണതേരില്‍ യാത്ര ചെയ്യുന്ന രാജകുമാരനെ അവള്‍ എന്നും ആരാധനയോടെ നോക്കിനില്‍ക്കുമായിരുന്നു.കറുത്തവാവ് അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.വെളിച്ചത്തിന്‍റെ പുത്രിയായിരുന്നെങ്കിലും രാത്രി ഒരിക്കലും അവസാനിച്ചില്ലെങ്കില്‍ എന്നവള്‍ ആശിച്ചു.തന്‍റെ പ്രണയം ഒരിക്കലും പൂവണിയില്ല എന്നവള്‍ക്കറിയാം.അവള്‍ ഒന്നും ആഗ്രഹിക്കുന്നില്ല.ഒന്നുംതിരിച്ച് പ്രതീക്ഷിക്കുന്നില്ല.വെളിച്ചത്തിന് ഒരിക്കലും അന്ധകാരത്തിനോട് അടുക്കാന്‍ കഴിയില്ല.ഒന്ന് മറ്റൊന്നിന്‍റെ നാശത്തിലേ കലാശിക്കു എന്ന തിരിച്ചറിവ് അവളെ നിരന്തരം മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുന്നു.സ്വന്തം സ്നേഹം തുറന്നു പറയാന്‍ കഴിയാതെ അവള്‍ ഇന്നും അന്ധകാരരാജകുമാരനെ ആദരവോടെ നോക്കിനിൽക്കുന്നു .കറുത്തവാവിനെ ഇന്നും പ്രണയിക്കുന്നു.

ചിതറിയ ചിന്തകള്‍ഃഅവസാന യാത്ര

കവിളത്ത് ഉമ്മ നല്കി യാത്ര പറഞ്ഞു ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവരുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു.വിടവാങ്ങല്‍ എന്നും വേദനാജനകം തന്നെയാണ്.പക്ഷേ ഇവിടെ സാഹചര്യം വ്യത്യസ്തമാണ്.അവരെ സംബന്ധിച്ചിടത്തോളം ഇനി നഷ്ടപ്പെട്ടുപ്പോയ വസന്തകാലം തിരിച്ചുവരില്ല.ഈ യാത്ര പറച്ചില്‍ തന്നെ ഒരുപക്ഷേ അവസാനേതത് ആവാം എന്ന ചിന്ത അവരെ വല്ലാതെ അലട്ടുന്നുണ്ടാവാം .ഇങ്ങനെ ഒരു നാളെ തനിക്കും ഉണ്ടായികൂടാന്നില്ല.അല്ല.അതു ഉണ്ടാവുക തന്നെ ചെയ്യും.ഇതേ രംഗം ആള്‍മാറ്റം നടത്തി ലോകാവസാനം വരെ പുനരാവര്‍ത്തനം ചെയ്തോണ്ടിരിക്കുന്നു.മരണം മാത്രം യഥാര്‍ത്ഥ സത്യമായി നിലകൊള്ളുന്നു.അതെ,അന്തിമ യാത്ര.ആരുംകൂട്ടില്ലാത്ത എങ്ങോട്ടെന്ന് അറിയാത്ത ആ യാത്രക്ക് മുന്നോടിയാവാം ഈ […]

കാലം

കാലം..കാലം മായ്ക്കാത്തതും മാറ്റത്തതുമായി എന്തുണ്ടെന്ന് ചോദ്യത്തിന് വളരെ കാലമായി ഉത്തരം തിരയുകയാണ് അയാള്‍.കാലത്തോടൊപ്പം മനുഷ്യന്‍റെ കോലം മാറുന്നു.രീതികള്‍ മാറുന്നു.ഒരിക്കലും മാറില്ല എന്ന് കരുതുന്ന ബന്ധങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും വരെ കാലത്തോടൊപ്പം മാറുന്നു.സ്നേഹത്തിന്‍റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നു.ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ച പലതും നഷ്ടപ്പെട്ടു പോവുന്നു.കൈപിടിയില്‍ ഒതുങ്ങി എന്ന് വിചാരിച്ചതില്‍ പലതും കൈവിട്ടുപോവുന്നു. കാല ഗതിയുടെ ഒടുവില്‍ ശുഭം എന്ന രണ്ടക്ഷരത്തിനു വേണ്ടിയുള്ള നെട്ടോട്ടം മാത്രമാണ് ജീവിതം. അകലുകയും മുറുകകയും ചെയ്യുന്ന എല്ലാ കണ്ണികള്‍ക്കും,മറ്റു കോപ്രായങ്ങള്‍ക്കും അന്നും ഇന്നും കാലം മാത്രം സാക്ഷി.ശുഭം