ഇതൊരു പ്രണയകാവ്യമാണ് .പാതി വഴിയിൽ ശ്വാസം നിലച്ച ,ജീവൻ അകന്നു പോയ ഒരു പ്രണയ കാവ്യം.ഈ കാവ്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നില്ല മറിച്ചു നമ്മളെ ഉണ്ടായിരുന്നുള്ളു .പക്ഷെ സ്വരചേർച്ച ഇല്ലാതെ പാതി മുറിഞ്ഞുപോയ പാട്ടുപോലെ നമ്മളും എന്നോ എവിടെവെച്ചോ മുറിഞ്ഞു പോയി .അകന്നിരിക്കുന്ന കണ്ണികൾ എങ്കിലും നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം തുടിക്കുന്നു.തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു .ഇനി ഒരിക്കലും ഈ കാവ്യം പൂർണ്ണമാവില്ല എന്നതാണ് യാഥാർത്ഥ്യം .പക്ഷെ അപൂർണമായ ഈ കാവ്യം എന്നും എൻറ്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ടാവും .എന്റ്റെ കാവ്യത്തിലും മനസ്സിലും അന്നും ഇന്നും നീ എന്റ്റെ പ്രണയിനി തന്നെ ആയിരിക്കും.ഒന്നും മാറിയിട്ടില്ല .എന്നിൽ ഇനി ഒന്നും മാറുകയുമില്ല …അതെ…അന്നും ഇന്നും എന്നിലെ നിനക്ക് മാറ്റമില്ല.
ശുഭം
2 thoughts on “”
Leave a Reply
You must be logged in to post a comment.
ശുഭം !
മനോഹരമായിരിക്കുന്നു……
thanx manh