ഒരു കുഴിവെട്ടുകാരൻറ്റെ കഥ
അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ തൻറ്റെ ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും […]