ശരി? തെറ്റ്? ജീവിതം?
സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം ഇത്രയ്ക്കങ്ങ് മോശമാവില്ല എന്ന് അയാള്‍ക്ക് തോന്നുകയാണ്.ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല.ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റാവണമെന്നും ഇല്ല.അങ്ങനെയെങ്കില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ എന്താണ്?ഈ ചുരുങ്ങിയ ജീവിതത്തില്‍ സ്വന്തം സന്തോഷത്തിനോ അപരന്റെ സന്തോഷത്തിനോ പ്രാധാന്യം നല്‍കേണ്ടത്?ഉത്തരം തീര്‍ച്ചയില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ തീര്‍ത്ത ചങ്ങല കൊണ്ട് ബന്ധനത്തിലാണ് മനുഷ്യന്.ഈ ചങ്ങല ഭേദിക്കാന്‍ കഴിയാത്തടത്തോളം മനുഷ്യന് സ്വന്തം ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവില്ല എന്ന നിഗമനത്തില്‍ ഒടുവില്‍ അയാള്‍ എത്തിചേര്‍ന്നു.പക്ഷേ ഇതിന്റെ ആയുസ്സും യഥാര്‍ത്ഥ ശരി കണ്ടുകിട്ടുന്നിടത്തോളം കാലം മാത്രം.അത് എന്ന് നിശ്ചയമില്ലായ്കയാല്‍ അയാള്‍ തല്‍ക്കാലത്തേക്ക് തന്റെ ചിന്തകള്‍ പൂട്ടി പെട്ടിലാക്കി നല്ലതെന്ന് മനസ്സ് തോന്നിച്ച ഒരു ദിശ ലക്ഷ്യമാക്കി യാത്രയായി.
2 thoughts on “ശരി? തെറ്റ്? ജീവിതം?”
Leave a Reply
You must be logged in to post a comment.
മനോഹരം……
nikkonnum manasilavunille 😛