സ്വപ്നങ്ങളിലേക്കുള്ള അകലം

     26  മെയ്________ . വർഷം പരാമർശിക്കുന്നില്ല .കാലത്തെ അതിജീവിക്കുന്നപ്രതിഭാസങ്ങളുടെ പട്ടികയിൽ ഇതും ഉൾപെടുത്തേണ്ടിവരും എന്നാണ് എൻറ്റെ  അനുമാനം .പതിവുപോലെ ഏഴരമണിയോടെ പല്ല്  തേച്ച് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോളാണ് കസിൻറ്റെ കോൾ …”ഡീ..നമുക്കിന്ന് പടത്തിന് പോയാലോ .വെള്ളിയാഴ്ച ഒത്തില്ലല്ലോ .പാലാ യുവറാണിയിൽ ടോവിനോയുടെ പുതിയ പടമാണ് .നീയുണ്ടോന്നറിഞ്ഞാൽ  ജെനിയോട് കൂടി പറയാമായിരുന്നു .” അപ്പോഴാണ് സിനിമ കാണാനുള്ള പൂതി  എൻറ്റെ മനസ്സിലും  ഉണർന്നത് .തലേ ആഴ്ചയേ ഹൈകമ്മീഷണറുടെ അനുമതി വാങ്ങി വച്ചിട്ടുണ്ടായിരുന്നു .എങ്കിലും ഒരു അവസാനനിമിഷ ഉറപ്പിനായി ഞാൻ എൻറ്റെ അപ്പനായി ചുറ്റും […]

സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .

അയാൾ ഒരു ചിത്രകാരനായിരുന്നു .ആശയങ്ങൾക്ക്‌ നിറം നല്കിയിരുന്നവൻ .സ്വപ്നങ്ങൾക്ക് വർണങ്ങൾ പകരുന്നവൻ . എന്താണ് അയാളെ  ഒരു ചിത്രകാരൻ ആകാൻ പ്രേരിപ്പിച്ചത്   എന്ന് അയാൾക്ക്‌ ഓർമയില്ല. പക്ഷെ നിർജീവമായ വരകൾക്ക്‌ അർത്ഥവും നിറവും നൽകുമ്പോൾ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരമ്മയെ പോലെ അയാളും അഭിമാനിച്ചിരുന്നു.പക്ഷെ എന്നോ എപ്പോഴോ ആ നിമിഷങ്ങൾ നൽകിയിരുന്ന സന്തോഷം അയാൾ മറന്നുവെന്നുവേണം  കരുതാൻ . വഴിയിലെവിടെയോ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരു സഞ്ചാരിയെപോലെ അയാളും  അയാളുടെ സ്വപ്നങ്ങൾ എന്തിനോ വേണ്ടി പണയം വച്ചു .വർഷങ്ങൾ ഒത്തിരി കടന്നുപോയി . സ്നേഹിച്ചവരും […]

നേരമ്പോക്ക്

എടാ അബുവേ,ഈ ജീവിതം എന്ന്‌ പറയുന്നത് പണ്ടാരോ പറഞ്ഞത് പോലെ ഒരു പ്ളുങ്ക് പാത്രം പോലെ ആണെന്നേ.എന്ന്‌ വച്ചാൽ സൂക്ഷിച്ചു ഹാൻഡിൽ ചെയ്തില്ലെങ്കിൽ ‘ഠിം’ താഴെ വീണ് തീരും.പക്ഷെ സൂക്ഷിക്കണം എന്ന് പറയുമ്പോ…..അതിപ്പം എങ്ങനെയാ…..??ആ…ആർക്കറിയാം…അതിന് ആദൃം ഒരുത്തരം കണ്ടെത്തണം.Yes,an answer to a very important question,”WHAT IS LIFE?” ഞമ്മളിപ്പം ആകെ പെട്ടിരിക്കാണല്ലോ ഖടിയേ….നിങ്ങൾ ചോയിച്ചത് പെരുത്ത് കട്ടിയുള്ള  ചോദൃം തന്നെ.ജീവിതം എന്താന്ന് ഒക്കെ ചോയിച്ചാൽ…..ഇതിപ്പം ആകെ പുലിവാലായല്ലോ എന്റെ റബ്ബേ….അല്ല..പെട്ടെന്ന് എന്താ ഇങ്ങനൊക്കെ..അബു ചോദിച്ചു.അബു ചോദിച്ചത് നേരാ,പെട്ടെന്നിപ്പം എന്താ ഇങ്ങനൊക്കെ തോന്നാൻ…ആ തനിക്കുമറിഞ്ഞുകൂടാ.വെറുതെ […]

നിധിവേട്ട

തെക്കു  തെക്കെവിടെയോ അമൂല്യമായ ഒരു നിധി ഉണ്ടെന്നു കേട്ട് ഒരു പെൺകുട്ടി നിധിവേട്ടക്ക് തയ്യാറായി. എന്താണ് ആ  നിധി എന്ന് ആർക്കും അറിയില്ല.അത് സ്വർണമാണോ മാണിക്യം ആണോ വൈരം ആണോ അതോ പണ്ട് ഏതെങ്കിലും  രാജാക്കന്മാർക്ക് നഷ്‌ടമായ വിലമതിക്കാൻ ആവാത്ത മറ്റെന്തെങ്കിലും വസ്തുക്കളാണോ എന്നും തിട്ടമില്ല.അറിയാവുന്നതു ഇത്രമാത്രം.ഈ നിധി കൈക്കലാക്കണമെങ്കിൽ  അതിശ്രേഷ്ഠമായ  ഒരു വിദ്യ കൈവശപ്പെടുത്തിരിക്കണം.എന്താണ് ആ  വിദ്യ എന്നല്ലേ??.”ഒരു ചെറു പുഞ്ചിരിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചിന്തകളുടെ പൊരുൾ വ്യാഖ്യാനിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണം.അവൾ പരീശീലനം ആരംഭിച്ചു .ചുറ്റുമുള്ള ഓരോ വ്യക്തിയുടെയും ചിരിക്കു പിന്നിൽ ഉള്ള പൊരുൾ […]

“BEAUTY OF THE SHADOWS”

“വെളിച്ചത്തെ മനോഹരമാക്കുന്ന ഇരുളിൻറ്റെ സൗന്ദര്യത്തെ തേടി ആ പെൺകുട്ടി യാത്രയായി .എല്ലാവരും മറന്നുപോകുന്ന നിഴലിൻറ്റെ സൗന്ദര്യത്തെ തേടി… .തന്നെ താനാക്കി മാറ്റിയത് തെളിഞ്ഞിരിക്കുന്നവയല്ല മറിച്ചു മറഞ്ഞിരിക്കുന്നവയാണ് എന്ന് തിരിച്ചറിയാൻ അൽപ്പം വൈകി പോയി എങ്കിലും ഇനിയെങ്കിലും ആ നിഴലിനെ സ്നേഹിക്കാൻ അവൾ തീരുമാനിച്ചു.നിഴലിൻറ്റെ തോൾ ചാരി ,വെളിച്ചം മറച്ച ഇരുളിനെ കൂട്ടുപിടിച്ചു മിഥ്യയെയും യാഥാർഥ്യത്തെയും വേർതിരിക്കാൻ തലപുകക്കാതെ ഒരു പുതിയ ലോകം അവൾ പണിതുയർത്തി .മനസ്സിനെ അലട്ടികൊണ്ടിരുന്ന നൂറായിരം ചോദ്യങ്ങൾക്കു ആ ലോകം കൊണ്ട് അവൾ വിരാമമിട്ടു .സന്തോഷം വെളിച്ചത്തിലധികം ഇരുൾ തരുന്നു എന്ന […]

ഓർമ്മകളിലെ ആ ബസ്സ് യാത്ര

അയാളെ ആദ്യമായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് എന്ന് മുതലാണെന്നു ഓർമ്മയില്ല .എന്തിരുന്നാലും  രോമങ്ങൾ തിങ്ങി വളർന്ന അയാളുടെ മുഖത്തിലെ കറുത്ത കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു . വീട്ടിലെയും സ്കൂളിലെയും ബഹളത്തിനിടയിൽ നിന്ന് അല്പം ആശ്വാസം കിട്ടുന്നത് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്കും വൈകുന്നേരം തിരിച്ചുമുള്ള ബസ് യാത്രയിലാണ് .പുറംമോടികളില്ലാത്ത പച്ചയായ ജീവിതത്തിൻറ്റെ  നേർക്കാഴ്ചയാണ് ബസ്സിൻറ്റെ ജനലഴിയിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണാൻ കഴിയുന്നത് എന്ന് പലപ്പോഴും തോന്നിട്ടുണ്ട് .ഇങ്ങനെ സുഖമമായ ഒരു ബസ് യാത്രയായിരുന്നു ജീവിതമെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട് .ഒരു പക്ഷെ […]

നഷ്ട സൗഹൃദം

രണ്ട് സുഹൃത്തുക്കൾ അവർ തമ്മിലുള്ള സ്നേഹം തൂക്കി നോക്കാൻ തീരുമാനിച്ചു. സ്നേഹത്തിന്റെ അളവ് എങ്ങനെ കണക്ക് കൂട്ടണമെന്ന് അവർ തലപുകഞ്ഞാലോചിച്ചു.നീണ്ട ആലോചനയ്ക്ക് ശേഷം ഒരാൾ പറഞ്ഞു,”കൃതൃം അളവ് കണ്ടെത്തുക  പ്രയാസം തന്നെ.നമുക്ക് ആർക്കാണ് സ്നേഹം കൂടുതൽ എന്ന് നോക്കാം”.കൂട്ടുകാരൻ പറഞ്ഞതു ശരിയാണെന്ന് രണ്ടാമനും തോന്നി.നാൾ വരെ അവർ അന്യോനം ചെയ്ത സഹായങ്ങൾ കീറിമുറിച്ച് നിരത്തിവച്ചു.എണ്ണം തുലൃം.നിരത്തിവച്ചവയുടെ വലിപ്പം നോക്കി വിജയിയെ പ്രഖ്യാപിക്കാമെന്നായി.വലിപ്പത്തെ ചൊല്ലി തർക്കമായി,തല്ലായി.അന്നുവരെ പടുത്തയർത്തിയ സ്നേഹത്തിൻ്റെ ചില്ല് കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് തകർന്നടിഞ്ഞു.ഇങ്ങനെയൊന്ന് തക്കം പാർത്തിരുന്നവർ ചേരി തിരിഞ്ഞ് നീ ആണ് […]

സ്വപ്നം

അറിയാതെ തുടങ്ങി അറിയാതെ അവസാനിച്ച ഒരു സുന്ദര സ്വപ്നം .സുഖസുഷുപ്തി നേർന്നു വിളക്കണച്ചുപോയ ‘അമ്മ കണ്ണിൽ നിന്ന് മറഞ്ഞതേയുള്ളു .പെട്ടെന്നാണ് അയാൾ കടന്നുവന്നത് .അയാൾ ആരാണെന്നു തിട്ടമില്ല .എവിടെത്തുകാരനെന്നും നിശ്ചയമില്ല .പക്ഷെ കേട്ടുമറന്ന കഥകളിൽ നിന്നും കണ്ടു മറന്ന  മുഖങ്ങളിൽ നിന്നും വ്യത്യസ്തനാണ് അയാൾ .ഇവിടെ  അയാൾ കാമുകൻ അല്ല .അച്ഛനോ സഹോദരനോ അല്ല.ഒരർത്ഥത്തിൽ  പറഞ്ഞാൽ അയാൾ  വെറും ഒരു തൂപ്പുകാരനാണ് .ഉള്ളിൽ കുന്നുകൂടി കിടന്ന നഷ്ടബോധ കൂമ്പാരത്തെ തൂത്തു വൃത്തിയാക്കാൻ വന്നയാൾ .പറയാൻ നാവു മാത്രം ഉള്ള ലോകത്തിൽ നിന്നും മാറി കേൾക്കാൻ ചെവി […]

തണൽ

ഇലകളുതിരും ആ മരച്ചുവട്ടിൽ നിന്നു ഒരു വാക്കു മിണ്ടാതെ നീ അകലവേ അന്യനായി ഏകനായി എൻ ജീവിതയാത്രയിൽ ആരാരുമില്ലിനി ഞാൻ ഞാൻ മാത്രമായി സ്നേഹരാഹിത്യത്തിൻ എരിവെയിലിൽ പൊരിഞ്ഞു ഞാൻ തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി സ്നേഹവൃക്ഷത്തിൻ ഇലകൾ തീർത്തൊരാ കനവുകൾ നിനവുകൾ എന്തേ കരിഞ്ഞുപോയി നാം തീർത്ത തരുവിൻറ്റെ കൊമ്പിലിരുന്നൊരാ കിളികൾ  ഇതെങ്ങോ പറന്നകന്നു പോയി ആരാരുമില്ലിനി എൻ  ജീവിതപാതയിൽ തുണയായി താങ്ങായി ഇനി ആരുമില്ല ജീവിതയാത്രയിനി മുന്നോട്ടു നീക്കുവാൻ നിൻ തണൽ മരം തന്ന ഓർമ്മ മാത്രം മറുവാക്ക് മിണ്ടാതെ നീ നടന്നകന്നൊരാ നിൻ ചിത്രമെന്നുള്ളിൽ മായാത്തൊരോർമ്മയായി പൂഴിമണ്ണിൽ നിൻ കാല്പാടു തീർത്തൊരാ മുദ്രകളത്രയുമെൻ ഹൃദയത്തിലാണു താൻ ഇല്ലേ വരില്ലേ ,ഈ മരച്ചുവട്ടിൽ നാം ആദ്യമായി കണ്ടൊരാ ആൽമരചുവട്ടിൽ ഹൃദയകോണിൽ എവിടെ  നിന്നോ നീ […]

ഒരു കുഴിവെട്ടുകാരൻറ്റെ കഥ

അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ  തൻറ്റെ  ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ  വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ  എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും […]