സ്വപ്നം
അറിയാതെ തുടങ്ങി അറിയാതെ അവസാനിച്ച ഒരു സുന്ദര സ്വപ്നം .സുഖസുഷുപ്തി നേർന്നു വിളക്കണച്ചുപോയ ‘അമ്മ കണ്ണിൽ നിന്ന് മറഞ്ഞതേയുള്ളു .പെട്ടെന്നാണ് അയാൾ കടന്നുവന്നത് .അയാൾ ആരാണെന്നു തിട്ടമില്ല .എവിടെത്തുകാരനെന്നും നിശ്ചയമില്ല .പക്ഷെ കേട്ടുമറന്ന കഥകളിൽ നിന്നും കണ്ടു മറന്ന മുഖങ്ങളിൽ നിന്നും വ്യത്യസ്തനാണ് അയാൾ .ഇവിടെ അയാൾ കാമുകൻ അല്ല .അച്ഛനോ സഹോദരനോ അല്ല.ഒരർത്ഥത്തിൽ പറഞ്ഞാൽ അയാൾ വെറും ഒരു തൂപ്പുകാരനാണ് .ഉള്ളിൽ കുന്നുകൂടി കിടന്ന നഷ്ടബോധ കൂമ്പാരത്തെ തൂത്തു വൃത്തിയാക്കാൻ വന്നയാൾ .പറയാൻ നാവു മാത്രം ഉള്ള ലോകത്തിൽ നിന്നും മാറി കേൾക്കാൻ ചെവി […]