നിശബ്ദപ്രണയം
വെളിച്ചത്തിന്‍റെ ലോകത്തിലെ രാജകുമാരി അന്ധകാരരാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുന്നു.ഇരുളടഞ്ഞ ആകാശത്തിലൂടെ സ്വര്‍ണ്ണതേരില്‍ യാത്ര ചെയ്യുന്ന രാജകുമാരനെ അവള്‍ എന്നും ആരാധനയോടെ നോക്കിനില്‍ക്കുമായിരുന്നു.കറുത്തവാവ് അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.വെളിച്ചത്തിന്‍റെ പുത്രിയായിരുന്നെങ്കിലും രാത്രി ഒരിക്കലും അവസാനിച്ചില്ലെങ്കില്‍ എന്നവള്‍ ആശിച്ചു.തന്‍റെ പ്രണയം ഒരിക്കലും പൂവണിയില്ല എന്നവള്‍ക്കറിയാം.അവള്‍ ഒന്നും ആഗ്രഹിക്കുന്നില്ല.ഒന്നുംതിരിച്ച് പ്രതീക്ഷിക്കുന്നില്ല.വെളിച്ചത്തിന് ഒരിക്കലും അന്ധകാരത്തിനോട് അടുക്കാന്‍ കഴിയില്ല.ഒന്ന് മറ്റൊന്നിന്‍റെ നാശത്തിലേ കലാശിക്കു എന്ന തിരിച്ചറിവ് അവളെ നിരന്തരം മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുന്നു.സ്വന്തം സ്നേഹം തുറന്നു പറയാന്‍ കഴിയാതെ അവള്‍ ഇന്നും അന്ധകാരരാജകുമാരനെ ആദരവോടെ നോക്കിനിൽക്കുന്നു .കറുത്തവാവിനെ ഇന്നും പ്രണയിക്കുന്നു.
4 thoughts on “നിശബ്ദപ്രണയം”
Leave a Reply
You must be logged in to post a comment.
sadhyathakal und penne..!! sandhyayude varambukaliloode nadann velichathinu iruttine pranayikkavunnathaanu
entethinu sadhyatha kuravanennu thonnunnu.. 😛
😛
????