ത്രിസന്ധ്യയ്ക്കും രാത്രിയ്ക്കും മദ്ധ്യേയുള്ള  നേർത്ത വിനാഴികയിലാണ് അവളുടെ ജനനം . ചുവന്നിരുണ്ട് ഒരു ചെറു സുന്ദരി . ആകാശവാസികളത്രയും അവളെ വാത്സല്യത്തോടെ നോക്കിനിൽക്കേ ത്രിസന്ധ്യയും രാത്രിയും ഒരുപോലെ കുങ്കുമചുവപ്പിന്റെ മാതൃത്വം അവകാശപ്പെട്ട് മുന്നോട്ടു വന്നു . രാത്രിയേക്കാൾ സന്ധ്യയ്ക്കാണ് ചുവപ്പിനോട് സാമ്യം എന്നതായിരുന്നു ത്രിസന്ധ്യയുടെ വാദം .  രാത്രിയുടെ ഇരുട്ടാണ് കുങ്കുമ ചുവപ്പിന്റെ ആത്മാവ് എന്ന് രാത്രിയും വാദിച്ചു . ഒടുവിൽ എങ്ങനെയെങ്കിലും പണി ചന്ദ്രനെ ഏൽപ്പിച്ചു  അസ്തമിക്കാൻ തിരക്കുപിടിച്ചിരുന്ന സൂര്യന്റെ അടുക്കൽ തർക്കം എത്തി . എന്നും ത്രിസന്ധ്യയെ ആരാധനയോടെ നോക്കിനിന്നിരുന്ന സൂര്യൻ ന്യായം ത്രിസന്ധ്യയുടെ ഭാഗത്തെന്ന് വിധിയെഴുതി . കരഞ്ഞുവീർത്ത രാത്രി കൂടുതൽ ഇരുണ്ടു. അമ്മ എന്ന പദവി അങ്ങനെ ത്രിസന്ധ്യക്ക് സ്വന്തമായി . പക്ഷെ നാളുകൾ കഴിയുംതോറും  തന്നിലെ ഇരുട്ടിന്റെ അംശം കുങ്കുമചുവപ്പ് തിരിച്ചറിഞ്ഞു തുടങ്ങി . രാത്രി ഒരു പക്ഷെ  തന്റെ അമ്മയായി കൂടായ്ക ഇല്ല എന്നവൾ തിരിച്ചറിഞ്ഞു . രാത്രി അമ്മയെങ്കിൽ അമ്മ അനുഭവിക്കുന്നതും അനുഭവിച്ചിട്ടുള്ളതുമായ അനീതി അവളെ അലട്ടി . പക്ഷെ ഇത്രത്തോളം കാലം സ്നേഹം ഊട്ടിയ പോറ്റമ്മയോട് എന്ത് പറയും?. താൻ അവരുടെ മകളല്ല എന്ന സത്യത്തോട് രാത്രി ഏതാണ്ട് പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവില്ലേ ? അതോ ഇപ്പോഴും ഏതൊരമ്മയെ പോലെ അവരും കാത്തിരിപ്പുണ്ടാവുമോ? .. ഇത്തരം ചോദ്യങ്ങൾ അവളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു . തൻ്റെ വേദന ആരോടും പറയാനാവാതെ അവൾ പാടുപെട്ടു. എന്നെങ്കിലും സത്യം പുറത്തുവരുമ്പോൾ ഏതു സ്നേഹമാണ് താൻ കണ്ടില്ല എന്ന് നടിക്കേണ്ടത് ?. ആരെയാണ് താൻ ഉപേക്ഷിക്കേണ്ടത് ?. ആശങ്കയുടെയും ആശയക്കുഴപ്പങ്ങളുടെയും അദ്ധ്യായങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു.!!!

സ്നേഹത്തിന് ബന്ധങ്ങൾ എന്ന ബന്ധനങ്ങൾ ഇല്ലാതിരുന്നെങ്കിൽ ..

സ്നേഹം വെറും സ്നേഹമായിരുന്നെങ്കിൽ …

മലയാളം
ആരോടൊപ്പം?!!

Leave a Reply