ഘാതകൻ – കെ . ആർ. മീര
ഒറ്റ വരിയിൽ പറഞ്ഞൊതുക്കാൻ പറ്റിയ ഒന്നല്ല കെ. ആർ. മീരയുടെ ഘാതകൻ. എന്നെ സംബന്ധിച്ചു അത് തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപെടുത്തലുകളുടെയും ഒരു പുസ്തകമാണ്. തനിക്കു നേരെ വെടിയുതിർത്ത തന്റെ ഘാതകനെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്ര . അതവരെ പലപ്പോഴായി എത്തിക്കുന്ന ചീഞ്ഞ ഓർമ്മകളുടെ ചതുപ്പ് കുഴികൾ, പല തരത്തിലുള്ള ബന്ധങ്ങൾ എന്നതാണ് ഈ നോവലിന്റെ വൃത്താന്തം. പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും […]