സ്വപ്നങ്ങൾ ഉപേക്ഷിച്ച ജീവിതം നിറം വറ്റിയ ചിത്രംപോലെയാണ് .
അയാൾ ഒരു ചിത്രകാരനായിരുന്നു .ആശയങ്ങൾക്ക് നിറം നല്കിയിരുന്നവൻ .സ്വപ്നങ്ങൾക്ക് വർണങ്ങൾ പകരുന്നവൻ . എന്താണ് അയാളെ ഒരു ചിത്രകാരൻ ആകാൻ പ്രേരിപ്പിച്ചത് എന്ന് അയാൾക്ക് ഓർമയില്ല. പക്ഷെ നിർജീവമായ വരകൾക്ക് അർത്ഥവും നിറവും നൽകുമ്പോൾ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരമ്മയെ പോലെ അയാളും അഭിമാനിച്ചിരുന്നു.പക്ഷെ എന്നോ എപ്പോഴോ ആ നിമിഷങ്ങൾ നൽകിയിരുന്ന സന്തോഷം അയാൾ മറന്നുവെന്നുവേണം കരുതാൻ . വഴിയിലെവിടെയോ വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന ഒരു സഞ്ചാരിയെപോലെ അയാളും അയാളുടെ സ്വപ്നങ്ങൾ എന്തിനോ വേണ്ടി പണയം വച്ചു .വർഷങ്ങൾ ഒത്തിരി കടന്നുപോയി . സ്നേഹിച്ചവരും […]