തെക്കു  തെക്കെവിടെയോ അമൂല്യമായ ഒരു നിധി ഉണ്ടെന്നു കേട്ട് ഒരു പെൺകുട്ടി നിധിവേട്ടക്ക് തയ്യാറായി. എന്താണ് ആ  നിധി എന്ന് ആർക്കും അറിയില്ല.അത് സ്വർണമാണോ മാണിക്യം ആണോ വൈരം ആണോ അതോ പണ്ട് ഏതെങ്കിലും  രാജാക്കന്മാർക്ക് നഷ്‌ടമായ വിലമതിക്കാൻ ആവാത്ത മറ്റെന്തെങ്കിലും വസ്തുക്കളാണോ എന്നും തിട്ടമില്ല.അറിയാവുന്നതു ഇത്രമാത്രം.ഈ നിധി കൈക്കലാക്കണമെങ്കിൽ  അതിശ്രേഷ്ഠമായ  ഒരു വിദ്യ കൈവശപ്പെടുത്തിരിക്കണം.എന്താണ് ആ  വിദ്യ എന്നല്ലേ??.”ഒരു ചെറു പുഞ്ചിരിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചിന്തകളുടെ പൊരുൾ വ്യാഖ്യാനിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണം.അവൾ പരീശീലനം ആരംഭിച്ചു .ചുറ്റുമുള്ള ഓരോ വ്യക്തിയുടെയും ചിരിക്കു പിന്നിൽ ഉള്ള പൊരുൾ കണ്ടെത്താൻ അവൾ നന്നേ പാടുപെട്ടു .പതുക്കെ പതുക്കെ പുഞ്ചിരികളിൽ മറഞ്ഞിരിക്കുന്ന കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിഷമയവും അവൾക്കു തെളിഞ്ഞു വരുന്നതായി തോന്നി .അവൾക്കു ആരെയും വിശ്വാസം ഇല്ലാതെ ആയി .തന്നെ സമീപിക്കുന്ന ഓരോ വ്യക്തികളെയും സംശയത്തിൻറ്റെ  നിഴലിട്ട് അവള് സ്വയം കറുപ്പിച്ചു .അന്ന് വരെ അവൾക്കു ചുറ്റും അവള് കണ്ടെത്തിയിരുന്ന പ്രകാശ വലയം എന്നേക്കുമായി അവൾക്കു നഷ്ടമായി .ഈ നഷ്ടങ്ങൾ അവൾക്കു മുന്നിൽ തുറന്നത്  പലർക്കും അന്യമായ പുതിയ ഒരു അറിവിൻറ്റെ  ഭണ്ഡാരം ആണ് .”അമൂല്യമായ എന്തെങ്കിലും സ്വന്തമാക്കണമെങ്കിൽ അമൂല്യമായ മറ്റെന്തെങ്കിലും കൈമോശം വരുത്തണം എന്ന അറിവ്”.
ശുഭം 

നിധിവേട്ട

Leave a Reply