രണ്ട് സുഹൃത്തുക്കൾ അവർ തമ്മിലുള്ള സ്നേഹം തൂക്കി നോക്കാൻ തീരുമാനിച്ചു. സ്നേഹത്തിന്റെ അളവ് എങ്ങനെ കണക്ക് കൂട്ടണമെന്ന് അവർ തലപുകഞ്ഞാലോചിച്ചു.നീണ്ട ആലോചനയ്ക്ക് ശേഷം ഒരാൾ പറഞ്ഞു,”കൃതൃം അളവ് കണ്ടെത്തുക  പ്രയാസം തന്നെ.നമുക്ക് ആർക്കാണ് സ്നേഹം കൂടുതൽ എന്ന് നോക്കാം”.കൂട്ടുകാരൻ പറഞ്ഞതു ശരിയാണെന്ന് രണ്ടാമനും തോന്നി.നാൾ വരെ അവർ അന്യോനം ചെയ്ത സഹായങ്ങൾ കീറിമുറിച്ച് നിരത്തിവച്ചു.എണ്ണം തുലൃം.നിരത്തിവച്ചവയുടെ വലിപ്പം നോക്കി വിജയിയെ പ്രഖ്യാപിക്കാമെന്നായി.വലിപ്പത്തെ ചൊല്ലി തർക്കമായി,തല്ലായി.അന്നുവരെ പടുത്തയർത്തിയ സ്നേഹത്തിൻ്റെ ചില്ല് കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് തകർന്നടിഞ്ഞു.ഇങ്ങനെയൊന്ന് തക്കം പാർത്തിരുന്നവർ ചേരി തിരിഞ്ഞ് നീ ആണ് ജയിക്കേണ്ടത് എന്ന് മന്ത്രിച്ചു കൊണ്ടേയിരുന്നു.ഒടുവിൽ ഉറ്റ സുഹൃത്തുക്കൾ, തല്ല് കൂടിയ കാരണം വലിച്ചെറിഞ്ഞ് രണ്ടു വഴിക്ക് പിരിഞ്ഞു.
ഇതിൽ ജയിച്ചതാര്??സ്നേഹത്തെയും സൗഹൃദത്തെയും തോല്പിച്ച് അങ്ങകലെ ദുരഭിമാനം പൊട്ടിചിരിക്കുന്നുണ്ടായിരുന്നു.വീണ്ടും തെറ്റിദ്ധാരണ വലിച്ചു മുറുക്കി കൊന്ന രണ്ട് പരിശുദ്ധ ഹൃദയങ്ങൾ.

നഷ്ട സൗഹൃദം

Leave a Reply