ഇപ്പോൾ നിങ്ങളുടെ situation ഒക്കെ better ആയില്ലേ, Negotiate ചെയ്തു കൂടേ, ഞാൻ ആരേം ഒന്നിനും നിർബന്ധിക്കുന്നില്ല, സൗകര്യം ഉണ്ടേൽ ചെയ്താ മതി, എല്ലാവരും adjust ചെയ്തൊക്കയാ ജീവിക്കുന്നേ, ഞങ്ങളൊക്കെ ഇത്രയും കാലം ജീവിച്ചില്ലേ എന്ന പല തരം വർത്തമാനം കേട്ട് ‘പോത്തിനോട് വേദം ഊതിയിട്ട് കാര്യമില്ല’ എന്ന് മനസ്സിൽ പറഞ്ഞ് ഇളിച്ചു കാണിച്ച് ചിലരെ ഒഴിവാക്കിയ വൈകുന്നേരങ്ങൾ ഓർമ്മയിൽ തെളിയുന്നു. ഞാൻ ചെയ്തില്ലേൽ വേറാരു ചെയ്യും, ഈ adjust സ്ഥിരം ചെയ്യുന്നതാര് മുതലായ ചോദ്യങ്ങൾ convenient ആയി ഒഴിവാക്കാം. വീട്ടിൽ ആണുങ്ങൾക്കായി മാറ്റി വയ്ക്കുന്ന മത്തിക്കഷ്ണങ്ങളെ പറ്റി സംസാരിക്കുന്ന പെണ്ണുങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പോയി സംസ്കാരസമ്പന്നർക്ക് സംസ്കാരവും ഒപ്പം ‘എച്ചി കണക്ക്’ എന്ന് പറഞ്ഞ് ഉപദേശവും വാരി വിതറാം. ഇത്രയും കാലം സഹിച്ചില്ലേ… ഇനി കുറച്ച് കാലം കൂടി സഹിച്ചൂടേ എന്ന് കാഴ്ചക്കാർക്ക് comment അടിക്കാം. വീട്ടുകാരെ ഓർക്കണ്ടേ, മക്കളുടെ ഭാവി കാക്കണ്ടേ, നാട്ടുകാരുടെ നാക്ക് നോക്കേണ്ടേ എന്നിങ്ങനെ കാരണങ്ങൾ കണ്ടെത്താം. ഇനി ഇതൊന്നും പോരാഞ്ഞിട്ട് കുടുംബജീവിതാനന്ദത്തെക്കുറിച്ച് പഠിച്ചിറങ്ങിയ ബന്ധത്തിലേയും അയലോക്കത്തെയും മുതിർന്ന പെൺകുട്ടികളേ അവരോടുള്ള സ്നേഹം കാരണം നിർബന്ധിച്ച് വിവാഹം ചെയ്തു കൊടുത്ത് കെട്ട് കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞ് മനസ്സിലാക്കാം. ഇന്ന് Equality നിർബന്ധമായോണ്ട് പണ്ട് കനത്തിൽ ചുമന്നിരുന്ന കുടുംബഭാരം രണ്ടായി പകുത്ത് പെണ്ണിന് കൊടുത്ത് ഒപ്പം അടുക്കളഭരണവും കൊടുക്കാം. വീട്ട് ഭരണമൊക്കെ ഇപ്പം അവളുടെ കയ്യിലാണത്രേ. പിന്നെ ഇടയ്ക്കിടയ്ക്ക്വാരിക്കോരി കുറച്ച് respect കൂടി കൊടുത്താൽ ബലേ ബേഷ്.

കുടുംബസമാധാനത്തിനായി മൗനം ഭജിക്കുന്ന, തന്റെ അഭിപ്രായസ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംസാരിക്കുന്ന സിനിമയ്ക്ക് പോലും സമയം സിദ്ധിക്കാത്ത , മടുപ്പും അസുഖങ്ങളും വകവയ്ക്കാതെ പണി ചെയ്ത് ഒടുവിൽ എനിക്കിതൊക്കെ സന്തോഷമാണെന്ന് വിശ്വസിക്കുന്ന, അതുമല്ലെങ്കിൽ തന്നെ തന്നെ പറ്റിക്കുന്ന, സ്വന്തം മക്കൾക്ക് ഇതുപോലെ സ്വന്തം ജാതിയിലെ, നല്ല കുടുംബത്തിലെ, നല്ല ജോലിയുള്ള പയ്യനെ, നല്ല ഒരു കുടുംബത്തെ സ്വപ്നം കാണുന്ന അടുക്കളവാസികൾ ഇനി എത്ര നാൾ?

This movie is available on NeeStream .ഇത് ഒരു ജീവിത കഥ മാത്രമാണ്. ഇങ്ങനെ എത്ര എത്ര ജീവിതങ്ങൾ.

The Great Indian Kitchen

The Great Indian Kitchen by Geo Baby

Leave a Reply