സുഭാഷ് ചന്ദ്രൻ – സമുദ്രശില
സമുദ്രശില എന്ന പുസ്തകം ആദ്യം കാണുന്നത് TCS -ലെ ഒരു ബുക്ക് sale-ലാണ് . സുഭാഷ് ചന്ദ്രൻ നല്ല എഴുത്തുകാരൻ ആണെന്ന് പറഞ്ഞു കൂട്ടുകാരിയെ കൊണ്ട് ആ ബുക്ക് വാങ്ങിപ്പിച്ചതും , വായിച്ചു കഴിഞ്ഞു എനിക്കും വായിക്കാൻ തരണം എന്ന് ചട്ടം കെട്ടിയതും ഓർക്കുന്നു. പല ഉച്ചയൂണ് canteen സന്ദർശനങ്ങളിലും ഈ പുസ്തകത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയും ഉണ്ടായി .
ഒടുവിൽ ഈയിടക്ക് വാങ്ങി വായിച്ചു .ശരീരത്തിനപ്പുറം ഉള്ള സ്ത്രീയെ അന്വേഷിച്ചൊരു നോവൽ എന്ന് നോവലിൽ തന്നെ എവിടെയോ ഒരു കത്തിൽ പറഞ്ഞു വച്ചിട്ടുണ്ട് . ആ അന്വേഷണം ഒരു പുരുഷൻ്റെ എഴുത്തിൽ എത്രത്തോളം പൂർണ്ണത കൈവരിക്കുന്നു എന്നറിയില്ല . ഒരു പക്ഷെ ഒരു പെണ്ണെഴുത്തിലും അത് പൂർണത കൈവരിക്കണമെന്നില്ല സുഭാഷ് ചന്ദ്രൻ്റെ ‘മനുഷ്യനൊരു ആമുഖം’ ജിതേന്ദ്രൻ എന്ന വ്യക്തിയിലുപരി ‘മനുഷ്യൻ’ എന്ന ജീവിയെ കുറിച്ചുള്ള ഒരു പൊതു എഴുത്തായി തോന്നിക്കവേ , സമുദ്രശില ‘അംബ’ എന്ന സ്ത്രീയിൽ കേന്ദ്രീകരിച്ചിരുന്നതായാണ് എനിക്ക് തോന്നിയത്. അംബയിലൂടെ സ്ത്രീ സ്വഭാവങ്ങളെ, സ്നേഹത്തെ എഴുത്തുകാരൻ വിലയിരുത്തുന്നു.
സ്വപ്നത്തിൽ കണ്ട ഒരു സ്ത്രീ, സ്വപ്നം വിട്ടിറങ്ങി ചിന്തകളെ അലട്ടികൊണ്ടിരിക്കുന്ന അവർ ഒരു പുസ്തക പ്രകാശനവേദിയിൽ എഴുത്തുകാരൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ഉപാധികളില്ലാത്ത സ്നേഹത്തെ കുറിച്ച് ആരാഞ്ഞു വ്യാസനെ തേടിയെത്തിയ പുരാണത്തിലെ ആ സ്ത്രീയുടെ പേരാണ് അവൾക്കും – ‘അംബ’. വായന ഓരോ വ്യക്തിക്കും ഒരോ അനുഭവമായിരിക്കേ, ഞാൻ
സമുദ്രശിലയിൽ കണ്ടതത്രയും സ്ത്രീക്കുമാത്രം സാധ്യമായ സ്നേഹത്തിന്റെ ആഴമാണ് – അംബയിലൂടെ, അംബയുടെ കടൽ കാണാത്ത അമ്മയിലൂടെ. ഒടുവിൽ മഹാഭാരതത്തിൽ പോലും പ്രതിപാദിക്കാത്ത ഉപാധികളില്ലാത്ത സ്നേഹത്തെ തേടി കാലങ്ങൾക്കപ്പുറം പിറന്ന അംബ “ഉപാധികളില്ലാത്ത സ്നേഹം” എന്നത് സ്വയം ഒരു ഉപാധിയായി മാറുമെന്നു തിരിച്ചറിയുന്നതോടെയാണ് നോവൽ അവസാനിക്കുന്നത് എന്ന് തന്നെ പറയാം.
അംബ എന്ന സ്ത്രീയെ പൂർണമായി മനസിലാക്കാൻ ഒരു പക്ഷെ വായനക്കാരിൽ ആർക്കും തന്നെ സാധിച്ചിട്ടുണ്ടാവണമെന്നില്ല. എങ്കിലും ഒരല്പം വേദന തോന്നാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല.എവിടെയോ എന്തോ നീറിപുകയുന്നതായി തോന്നും. യാഥാർഥ്യവും സങ്കൽപ്പവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം എല്ലാം ചുറ്റിപ്പിണഞ്ഞു കിടപ്പുണ്ടാവും .
മലയാളം വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു read ആണ്. ഇത് വായിച്ചവർ എൻ്റെ friend circle -ൽ ഉണ്ടെന്നറിയാം. നിങ്ങളുടെ അഭിപ്രായം കൂടി എഴുതിയിട്ടാൽ ആർക്കേലും പ്രയോജനപ്പെട്ടേക്കാം. Happy Reading.