മലയാളം
ഓർമ്മകളുടെ പരവതാനി

ഓർമ്മകളുടെ പരവതാനി

NB : CEC radio കേട്ട് നൊസ്റ്റു അടിച്ച് എഴുതുന്നതാണ്. വേറെ രോഗങ്ങളൊന്നും തല്ക്കാലം സ്ഥിരീകരിച്ചിട്ടില്ല.ഫോട്ടോ എടുത്ത ആളെ അറിയില്ല. അറിയുന്നവർ പറഞ്ഞാൽ ക്രെഡിറ്റ് ഇടാമായിരുന്നു.

ഇലകൾ കാണാത്തവണ്ണം നിറഞ്ഞ് പൂത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വളർച്ചയുടെ ഒരു കാലം, വേവലാതികളില്ലാത്ത, പുതുമകളും പുഞ്ചിരികളും പൂത്തു നിന്നിരുന്ന ഒരു കാലം. 


ആ കാലത്തിന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിറമായിരുന്നു. ആ കാലത്തിൽ തെളിഞ്ഞു നിൽക്കുന്നത് ഉച്ചയൂണ് മൽപിടുത്തതിൽ  രക്തസാക്ഷിത്വം വരിച്ച മീൻ വറുത്തതിന്റെയും, ബജി കടയിലെ നാലു മണി കടിയുടെയും മണമാണ്. അതിൽ ഉയർന്നു പൊങ്ങുന്നത് ചില പരിചിത സ്വരങ്ങളും, ആഘോഷവേളകളിലെ ആരവങ്ങളും ആർപ്പുവിളികളും ആണ്. ആ കാലം വെറും മൂന്നക്ഷരങ്ങളാണ്. CEC♥️.


 നാളുകൾക്കപ്പുറം, ഇന്നത് ഒരിക്കൽ പ്രതാപത്തോട് പൂത്ത നിന്ന, എന്നാൽ  കൊഴിഞ്ഞ് വീണ സുന്ദരമായ ഒരു പൂമരത്തിന്റെ ഓർമ്മയാണ്. മുന്നോട്ട് വയ്ക്കുന്ന ഒരോ കാലടികൾക്കും ചുവന്ന പൂക്കളുടെ ഒരു പരവതാനി തീർക്കുന്ന പഴയൊരു കാലത്തിന്റെ ഓർമ്മ. ഇടയ്ക്കിങ്ങനെ വെറുതെയിരിക്കുമ്പോൾ ഒന്ന്ഓടിക്കേറാൻ ആ കാലത്തെ കാലങ്ങളോളം കാത്ത് വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..

Leave a Reply