മലയാളം
അമ്മ

അമ്മ

അമ്മയ്ക്കെന്നും ഒരോ മണമാണ്.
ചില ദിവസങ്ങളിൽ പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയുടെ,
ചില ദിവസങ്ങളിൽ കറി വയ്ക്കാൻ വെട്ടിയ മീനിൻ്റെ,
ചില ദിവസങ്ങളിൽ ചക്കവൈനിൻ്റെ.
ഒന്നാഞ്ഞ് വലിച്ചിട്ട്,
ചിലരതിന് സ്നേഹമെന്ന്
പേരിട്ടു,
അമ്മ ദൈവമാണ്, ത്യാഗമാണ്
എന്ന് ഇടയ്ക്കിടെ
ഓർമ്മപ്പെടുത്തി.
അങ്ങനെ
കാലങ്ങളായി അമ്മ
ചുമക്കുന്ന വിഴുപ്പിൻ്റെ
ഗന്ധം
സുഗന്ധമായി
ആ മണം പേറി
അമ്മ ഇന്നും നടക്കുന്നു.
അലങ്കാരമോ അപമാനമോ എന്ന്
പിടിയില്ലാതെ.